റൈഹാൻ ഭവന സമർപ്പണം ഇന്ന്

മുക്കം: കാരന്തൂർ മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഘടനയായ ഓസ്മോയുടെ നേതൃത്വത്തിൽ ടി.ടി. ഗഫൂർ ലത്വീഫിക്കുവേണ്ടി നിർമിച്ച റൈഹാൻ ഭവനം ശനിയാഴ്ച കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മൂന്നു മണിക്ക് മാങ്ങാപൊയിലിലാണ് ചടങ്ങ്. സ്നേഹസ്പർശം പദ്ധതിക്ക് മെഡിക്കൽ ടെക്നീഷ്യന്മാരുടെ കൈത്താങ്ങ് തിരുവമ്പാടി: ജില്ല പഞ്ചായത്തി​െൻറ 'സ്നേഹസ്പർശം' പദ്ധതിക്ക് പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷ​െൻറ കൈത്താങ്ങ്. വൃക്കരോഗ ബാധിതരെ സഹായിക്കാനുള്ള പദ്ധതിയാണ് സ്നേഹസ്പർശം. സ്നേഹക്കുടുക്ക എന്ന പേരിൽ പദ്ധതിക്കായി അസോസിയേഷൻ ജില്ല കമ്മിറ്റി ധനസമാഹരണം നടത്തും. മുക്കം ഏരിയ കമ്മിറ്റി യോഗത്തിൽ രമേഷ് കെ.പി. അധ്യക്ഷത വഹിച്ചു. റഷീദ് പേരാമ്പ്ര, ശ്രീജിത്ത്, രതീഷ്, സുകുമാരി, ഷിജി, ഗിരീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.