അധ്വാനം പാഴായില്ല; സ്നേഹദീപത്തിന്​ വിളഞ്ഞത്​ ടൺ കണക്കിന്​ പച്ചക്കറി

വേങ്ങേരി: സംഘംകൃഷിക്ക് മാതൃക തീർത്ത സ്നേഹദീപത്തി​െൻറ കൃഷിയിൽ വിളഞ്ഞത് ടൺ കണക്കിന് പച്ചക്കറി. കൂട്ടായ അധ്വാനംപോലെ ഇത്തവണത്തെ വിളവെടുപ്പും ജനകീയമായി. കക്കോടി-കണ്ണാടിക്കല്‍ റോഡിലെ സ്‌നേഹദീപം റെസിഡൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തില്‍ ആറ് ഏക്കറിലാണ് ജൈവ പച്ചക്കറി കൃഷി ചെയ്തത്. മണക്കോട്ടുനിലം വയലിൽ തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് കൃഷിയിറക്കുന്നത്. കഴിഞ്ഞതവണ ആറ് ടൺ പച്ചക്കറിയാണ് വിളവെടുത്ത്. മൂന്നര ഏക്കറിൽ പച്ചക്കറിയും രണ്ടര ഏക്കറിൽ വൻപയർ കൃഷിയുമാണ് ഇത്തവണ നടത്തിയത്. വിളവെടുക്കുന്ന പച്ചക്കറി പാടത്തു െവച്ചുതന്നെ വില്‍പന നടത്തുകയാണ് പതിവ്. രാവിലെ ആറുമണി മുതൽ 7.30 വരെയും വൈകീട്ട് അഞ്ചുമുതൽ എട്ടു വരെയും പച്ചക്കറി വിൽപനയുണ്ട്. വിളവെടുപ്പ് വാര്‍ഡ് കൗണ്‍സിലര്‍ യു. രജനി ഉദ്ഘാടനം ചെയ്തു. സ്‌നേഹദീപം പ്രസിഡൻറ് കൃഷ്ണദാസ് തീരം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി. പ്രേമജ ആദ്യ വില്‍പന നിര്‍വഹിച്ചു. പ്രോവിഡൻറ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അഷ്മിത, പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ടി. ശോഭീന്ദ്രൻ, കൃഷി അസിസ്റ്റൻറ് ഡയറക്ടര്‍ എസ്. ഷീല, ഫീല്‍ഡ് ഓഫിസര്‍ എ. ഇസ്മയില്‍, സ്‌നേഹദീപം വൈസ് പ്രസിഡൻറ് എന്‍.പി. ഗോപാലന്‍കുട്ടി, കൃഷി കമ്മിറ്റി കണ്‍വീനര്‍ വി.ടി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ. ജയരാജൻ,ടി. സത്യശീലൻ, വി.ടി. ധനേഷ്, ഇ. രാമകൃഷ്ണൻ എന്നിവരാണ് വിൽപനക്ക് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.