തിക്കോടി ശരീഅത്ത് കോളജ് പത്താം വാർഷികം ആഘോഷിച്ചു

നന്തിബസാർ: തിക്കോടി ശരീഅത്ത് കോളജി​െൻറ പത്താം വാർഷികവും ഖുർആനിക് പ്രീ സ്കൂളി​െൻറ മൂന്നാം വാർഷികവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കോളജി​െൻറ വാർഷികം പ്രഫ. എൻ.വി. അബ്ദുറഹ്മാനും സ്കൂൾ വാർഷികം കെ. ദാസൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളിൽ അബൂബക്കർ നന്മണ്ട, സുഹൈൽ കടമേരി, ഹനീഫ്‌ കായക്കൊടി എന്നിവർ ക്ലാസെടുത്തു. തഖ്‌വ മൊയ്തുഹാജി, വി. അബ്ദുറഹിമാൻ, കെ.വി. ഹംസ, മുജീബ്‌ നന്തി, റസാഖ് പുറക്കാട്, കെ.പി. ഫാത്തിമ, തസ്ലീന ടീച്ചർ, വഹീദ ടീച്ചർ, വി.വി. അബ്ദുൽ ഗഫൂർ, കീപ്പൊടി മൊയ്‌തീൻ എന്നിവർ സംസാരിച്ചു. അബ്ദുല്ല ജമാലി അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം കോച്ചേരി സ്വാഗതവും കെ.കെ. ജംഷിദ് നന്ദിയും പറഞ്ഞു. പി.എം. ബാബു സമ്മാനദാനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.