'മതിയായ ഫാർമസിസ്​റ്റു​മാരെ നിയമിക്കണം'

ബാലുശ്ശേരി: സർക്കാർ ആശുപത്രികളിൽ മതിയായ ഫാർമസിസ്റ്റുമാരെ നിയമിക്കണമെന്ന് കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ ബാലുശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.കെ. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. രാജൻ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. െക. ശ്രീനാഥ്, സി. രാധാകൃഷ്ണൻ, കെ. രൂപേഷ്, സി.കെ. വിനോദ്, ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ. മഞ്ജുഷ (പ്രസി), വി.കെ. മനോജ്കുമാർ (വൈ. പ്രസി), കെ. ശ്രീനാഥ് (സെക്ര), കെ. ലിജു (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.