പേരാമ്പ്ര ഫെസ്​റ്റിന് ഉജ്ജ്വല തുടക്കം

പേരാമ്പ്ര: 'സമഗ്ര വികസനം സാംസ്കാരിക മുന്നേറ്റം' എന്ന മുദ്രാവാക്യമുയർത്തി മണ്ഡലം വികസന മിഷൻ നടത്തുന്ന പേരാമ്പ്ര ഫെസ്റ്റിന് വർണാഭമായ തുടക്കം. കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും ജനങ്ങൾക്കിടയിലുള്ള ഭിന്നതകൾ ഇല്ലാതാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ സി.കെ. നാണു, എ. പ്രദീപ്കുമാർ, കെ. ദാസൻ, ഇ.കെ. വിജയൻ, വി.കെ.സി. മമ്മദ്കോയ, പുരുഷൻ കടലുണ്ടി, കാരാട്ട് റസാഖ്, ജില്ല കലക്ടർ യു.വി. ജോസ്, പി. ശങ്കരൻ, എ.കെ. പത്മനാഭൻ, എൻ.കെ. രാധ, കെ. കുഞ്ഞമ്മദ്, എ.സി. സതി, കെ. കുഞ്ഞിരാമൻ, കെ.എം. ശോഭ, ടി. സിദ്ദീഖ്, ടി.വി. ബാലൻ, എൻ.പി. ബാബു, സി.പി.എ. അസീസ്, മുക്കം മുഹമ്മദ്, കെ. ലോഹ്യ, എ. വത്സരാജ്, മനയത്ത് ചന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സി.പി. ഹമീദ് എന്നിവർ സംസാരിച്ചു. ഗോകുലം ഗോപാലൻ, പട്ടാഭിരാമൻ എന്നിവരെ ആദരിച്ചു. ജനറൽ കൺവീനർ എം. കുഞ്ഞമ്മദ് സ്വാഗതം പറഞ്ഞു. ഈ മാസം 12ന് അവസാനിക്കുന്ന ഫെസ്റ്റിൽ ആരോഗ്യ-കാർഷിക-വിദ്യാഭ്യാസ- വ്യവസായിക പ്രദർശന വിപണനമേളയുണ്ട്. കലാസാംസ്കാരിക പരിപാടികളും അരങ്ങേറും. പേരാമ്പ്ര ഫെസ്റ്റിൽ ഇന്ന് രാവിലെ 10.00: അലോപ്പതി മെഡിക്കൽ ക്യാമ്പ് - പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ വൈകു. 3.00: 'സംയോജിത കൃഷി: പേരാമ്പ്രയുടെ വികസനം, സാധ്യതകൾ'- ചെമ്പ്ര റോഡ് പരിസരം 6.30: പൊതുസമ്മേളനം, മൺമറഞ്ഞ എം.എൽ.എമാരുടെ ഫോട്ടോ അനാച്ഛാദനം - ഉദ്ഘാടനം, രമേശ് ചെന്നിത്തല 5.30: സംഗമഗീതം, അവതരണം വെള്ളിയൂർ ജ്വാല തിയറ്റേഴ്സ് 6.00: മണി കലാദീപം ക്ലാസിക്കൽ ഡാൻസ് 9.00: നടി ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് ഫ്യൂഷൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.