ജലക്ഷാമത്തിനിടയിലും സൗത്ത് കൊടിയത്തൂരിലെ ഇരട്ടക്കുളം നശിക്കുന്നു

കൊടിയത്തൂർ: മഴക്കാലത്തും വേനൽക്കാലത്തും നാട്ടുകാർ കുളിക്കാനും അലക്കാനും നീന്തൽ പഠിക്കാനും കാർഷികാവശ്യത്തിനും ഉപയോഗിച്ചിരുന്ന സൗത്ത് കൊടിയത്തൂർ മണക്കാടി ഇരട്ടക്കുളം ചളിയും ചപ്പുചവറുകളും നിറഞ്ഞ് മലിനമായി. രണ്ട് കുളങ്ങളുണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ ഒന്നേ നിലനിൽക്കുന്നുള്ളൂ. വർഷങ്ങൾക്കുമുമ്പ് ബ്ലോക്ക് പഞ്ചായത്തി​െൻറ ഫണ്ടുപയോഗിച്ച് ചുറ്റുമതിൽ കെട്ടിയിരുന്നെങ്കിലും അത് തകർച്ചയുടെ വക്കിലാണ്. കുളത്തിൽ പ്ലാസ്റ്റിക് കുപ്പികളും ചകിരിത്തൊണ്ടുകളും നിറഞ്ഞിട്ടുണ്ട്. സ്വകാര്യവ്യക്തി കുളത്തിനടുത്തിട്ട മണ്ണ് മഴ പെയ്യുമ്പോൾ പൂർണമായും കുളത്തിലേക്ക് ഒലിച്ചിറങ്ങുന്നതായി പരിസരവാസികൾ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെ കുളത്തെ പൂർണമായും സംരക്ഷിക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, കുളത്തി​െൻറയും പരിസരത്തി​െൻറയും സംരക്ഷണത്തിനായി , ഭൂമിയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാൻ താലൂക്ക് ഒാഫിസിൽ സർവേക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും കുളത്തി​െൻറ നാലു ഭാഗവും കെട്ടി ഉയർത്തേണ്ടതുണ്ടെന്നും പദ്ധതി വിഹിതത്തിൽ ഒരു സംഖ്യ നീക്കിെവച്ചിട്ടുണ്ടന്നും വാർഡ് മെംബർ സാബിറ തറമ്മൽ പറഞ്ഞു. photo: kodiyathoor1 മലിനമായ സൗത്ത് കൊടിയത്തൂർ മണക്കാടി ഇരട്ടക്കുളം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.