വോളി ഉത്സവ്​ തുടങ്ങി

നന്തിബസാർ: ഇരിങ്ങൽ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ വോളി ഉത്സവ് ഏപ്രിൽ അഞ്ചുമുതൽ േമയ് മൂന്നുവരെ നടക്കും. 12 വയസ്സുമുതൽ 18 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനമുണ്ടാകും. ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ വൈകീട്ട് അഞ്ചുമുതൽ ജൂനിയർ പ്രാദേശിക ജില്ല തല ടീമുകളുടെ വോളിബാൾ ടൂർണമ​െൻറ് നടത്തുന്നു. സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ ഉദ്ഘാടനം ചെയ്യും. ടോം ജോസഫ് മുഖ്യാതിഥിയായിരിക്കും. ഇരിങ്ങൽ െറയിൽവേ സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടിലാണ് പരിശീലനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.