വെള്ളന്നൂർ ലിഫ്​റ്റ്​ ഇറിഗേഷൻ എക്​സ്​റ്റൻഷന്​ 25 ലക്ഷം

കുന്ദമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളന്നൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ സേങ്കതം തോട് മുതലുള്ള എക്സ്റ്റൻഷന് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹിം എം.എൽ.എ അറിയിച്ചു. കുന്ദമംഗലം നിയോജക മണ്ഡലത്തിൽ മൈനർ ഇറിഗേഷൻ പ്രവൃത്തികൾക്ക് ആകെ 82 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പെരുവയൽ ഗ്രാമ പഞ്ചായത്തിലെ മാമ്പുഴ തോടി​െൻറ വലത് വശത്ത് പന്തമ്പിലാക്കൽതാഴം സൈഡ് പ്രൊട്ടക്ഷൻ 17.3 ലക്ഷം, മാളികത്തടം അത്തൂളി തോട് സൈഡ് പ്രൊട്ടക്ഷൻ 9.25 ലക്ഷം, മാവൂർ ഗ്രാമപഞ്ചായത്തിലെ കണ്ണിപറമ്പ് ലിഫ്റ്റ് ഇറിഗേഷൻ പുനരുദ്ധാരണം 30 ലക്ഷം എന്നിവക്കാണ് ഭരണാനുമതി ലഭ്യമായത്. കളരിപ്പയറ്റ് പ്രദർശനം ഒാമശ്ശേരി: ആലിൻതറ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി സമ്പൂർണ സമ്മേളനത്തി​െൻറ ഭാഗമായി കളരിപ്പയറ്റ് പ്രദർശനം സംഘടിപ്പിച്ചു. സ്വതന്ത്ര കളരിസംഘം പൂവാട്ട്പറമ്പാണ് ഗുരു സി.കെ. മൊയ്തുഹാജിയുടെ നേതൃത്വത്തിൽ പ്രദർശനമൊരുക്കിയത്. യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ പ്രദർശനഉദ്ഘാടനം നിർവഹിച്ചു. ടി. സലാം അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് ജാഫർ സാദിഖ്, പി.പി. അബ്ദുറഹിമാൻ, എ.പി. മുഹമ്മദ്, ഇബ്രാഹിം, പി.വി. ആലി, ടി. റസാഖ്, നെച്ചൂളി മുഹമ്മദ്, ഇബ്രാഹിം മുസ്ലിയാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.