പ്രതിനിധി സംഗമം

കോഴിക്കോട്: ടീൻ ഇന്ത്യ ഏപ്രിൽ 15, 16ന് മലപ്പുറത്ത് സംഘടിപ്പിക്കുന്ന കൗമാര സമ്മേളനത്തോടനുബന്ധിച്ച കോഴിക്കോട് നടന്നു. ജമാഅത്തെ ഇസ്‌ലാമി ജില്ല െസക്രട്ടറി ഫൈസൽ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്തു. മലർവാടി സംസ്ഥാന രക്ഷാധികാരി മുസ്തഫ മങ്കട കുട്ടികളുമായി സംവദിച്ചു. ഏരിയ പ്രസിഡൻറ് ശരീഫ് കുറ്റിക്കാട്ടൂർ, എസ്.ഐ.ഒ പ്രതിനിധി ബിലാൽ, സുബ്‌ഹാൻ ബാബു എന്നിവർ ആശംസകൾ നേർന്നു. ടീൻ ഇന്ത്യ ജില്ല ഭാരവാഹികളായി നദീം അക്തർ, ലീൻ മറിയം (ക്യാപ്റ്റൻ), ശാദി മുഹമ്മദ്, ആമിന രിദ (വൈസ് ക്യാപ്റ്റൻ), അമീൻ ഇഹ്സാൻ, തമന്നറോസ് (െസക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. മഴവില്ല് ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനദാനം സംസ്ഥാന രക്ഷാധികാരി മുസ്തഫ മങ്കട നിർവഹിച്ചു. ടീൻ ഇന്ത്യ ജില്ല കോഒാഡിനേറ്റർ സമദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ മലർവാടി ജില്ല കോഒാഡിനേറ്റർ ഇബ്രാഹിം പന്തിരിക്കര സ്വാഗതവും ജില്ല ക്യാപ്റ്റൻ ലീൻ മറിയം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.