ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിച്ചില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങും^എൻ.ജി.ഒ അസോസിയേഷൻ

ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിച്ചില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങും-എൻ.ജി.ഒ അസോസിയേഷൻ കോഴിക്കോട്: സംസ്ഥാന ജീവനക്കാർക്ക് കുടിശ്ശികയായ രണ്ടു ഗഡു ക്ഷാമബത്ത ഉടൻ അനുവദിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് എൻ.ജി.ഒ അസോസിയേഷൻ നേതൃത്വം നൽകുമെന്ന് സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.കെ. അലി മുഹമ്മദ് പറഞ്ഞു. ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2017 ജൂലൈ മുതൽ സംസ്ഥാന ജീവനക്കാർക്ക് ക്ഷാമബത്ത നൽകിയിട്ടില്ല. യു.ഡി.എഫ് ഭരിച്ച അഞ്ചു വർഷക്കാലവും ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശികയായിട്ടില്ല. ജീവനക്കാരുടെ ഭവന വായ്പ മരവിപ്പിച്ചതും നഗരബത്ത നിർത്തലാക്കാനുള്ള നീക്കവും ഇടതു സർക്കാറി​െൻറ ദ്രോഹ നടപടികളാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശശികുമാർ കാവാട്ട്, നേതാക്കളായ എം.ടി. മധു, ബിനു കോറോത്ത്, കെ. പ്രദീപൻ, കെ. മാധവൻ തുടങ്ങിയവർ സംസാരിച്ചു. സി.എം. ഗിരീഷ്, കെ.വി. രവീന്ദ്രൻ, പ്രേംനാഥ് മംഗലശ്ശേരി, കെ.പി. അനീഷ് കുമാർ, എൻ. സന്തോഷ് കുമാർ, കെ. സുധാകരൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.