കോടിയിലേറെ രൂപയുടെ തട്ടിപ്പ്​: ദമ്പതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: നിരവധി പേരിൽനിന്നായി കോടിയിലേറെ രൂപ തട്ടിയെടുത്ത ദമ്പതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കണ്ണൂർ പയ്യാവൂർ സ്വദേശികളായ നുസ്രത്ത്, ഭർത്താവ് സിബി എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് രാജാ വിജയരാഘവ​െൻറ ബെഞ്ച് തള്ളിയത്. കോടതി വിലക്കേർപ്പെടുത്തിയതിനാൽ പൊലീസ് ഇതുവരെ പ്രതികളെ അറസ്റ്റ്ചെയ്തിരുന്നില്ല. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, തൃശൂർ ജില്ലകളിലെ നിരവധി പേരിൽനിന്നാണ് സംഘം പണവും സ്വർണവും തട്ടിയെടുത്തത്. കോഴിേക്കാട് കസബ, മെഡിക്കൽ കോളജ്, കൂരാച്ചുണ്ട്, നാദാപുരം ഉൾപ്പെടെ സ്റ്റേഷനുകളിലാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്വർണക്കള്ളക്കടത്തുകാരുടെ വിവരങ്ങൾ കസ്റ്റംസിന് നൽകിയതിന് പാരിതോഷികമായി ലഭിച്ച സ്വർണം വിവാഹത്തിനും മറ്റും നൽകാമെന്നും എം.ബി.ബി.എസ് സീറ്റ് തരപ്പെടുത്തി നൽകാമെന്നും പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്. കോഴിക്കോെട്ട വിവിധ ലോഡ്ജുകളിൽ രണ്ടു മക്കൾ സഹിതം താമസിച്ച് സമ്പന്ന കുടുംബമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയത്. ഏറനാട് അകമ്പാടം സ്വദേശി സി.ജി. സുരേഷ്കുമാർ, പാണ്ടിക്കാട് സ്വദേശികളായ ഷൗക്കത്തലി, അബ്ദുൽ ലത്തീഫ്, കോഴിക്കോട് ബാറിലെ അഭിഭാഷകൻ വേലായുധൻ എടവണ്ണപ്പാറ, പൊറ്റമ്മലിലെ ജ്യോത്സ്യൻ പ്രജീഷ് എന്നിങ്ങനെ നിരവധി പേരാണ് തട്ടിപ്പിനിരയായി പരാതി നൽകിയത്. പ്രതികൾ ലോഡ്ജുകളും വീടുകളും മാറിമാറി താമസിക്കുന്നതിനാൽ മേൽവിലാസം പോലും എപ്പോഴും മാറ്റിക്കൊണ്ടിരിക്കയാണ്. ഒാരോയിടത്തും ഒാരോ പേരിലാണ് ഇവർ അറിയപ്പെടുന്നത്. അറസ്റ്റ്ചെയ്യുമെന്ന് ഉറപ്പായതോടെ പൊലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ചും മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യെപ്പട്ടും പ്രതികൾ കഴിഞ്ഞ മാർച്ച് ആറിനാണ് ഹൈകോടതിയെ സമീപിച്ചത്. പൊലീസിനുവേണ്ടി ഗവ. പ്ലീഡർ അജിത് മുരളിയാണ് ഹാജരായത്. അതിനിടെ, കഴിഞ്ഞയാഴ്ച സിബിയെ കസബ പൊലീസ് വിളിപ്പിച്ച് കാര്യങ്ങൾ തിരക്കിയെങ്കിലും കോടതി വിലക്കുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്താെത വിട്ടയക്കുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയതിനാൽ പ്രതികളെ ഉടൻ അറസ്റ്റ്ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.