സിനിമ പ്രദർശനവും സംവാദവും

മുക്കം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനത്തി​െൻറ ഭാഗമായി മണാശ്ശേരി ഗവ. യു.പി സ്കൂളിൽ നടത്തി. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണാശ്ശേരി ഗവ. യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. മുക്കം ഭാസി, കാഞ്ചന കൊറ്റങ്ങൽ, എ.വി. സുധാകരൻ മാസ്റ്റർ, കുന്ദമംഗലം ബി.പി.ഒ ശിവദാസൻ എന്നിവർ സംസാരിച്ചു. സിനിമ സംവിധായകൻ ഡോ. ബിജു മുഖ്യ പ്രഭാഷണം നടത്തി. വി. സജികുമാർ ചർച്ച നയിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ബോബി ജോസഫ് സ്വാഗതവും യു.പി. അബ്ദുൽ നാസർ നന്ദിയും പറഞ്ഞു. കാട് പൂക്കുന്ന നേരം എന്ന സിനിമയാണ് പ്രദർശിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.