പദ്ധതി നിർവഹണത്തിൽ മുക്കം നഗരസഭ മുൻപന്തിയിൽ

മുക്കം: 2017-18 വർഷത്തെ പദ്ധതി നിർവഹണത്തിൽ 96 ശതമാനം ചെലവഴിച്ച് മുക്കം നഗരസഭ ജില്ലയിലെ നഗരസഭകളിൽ മുൻപന്തിയിെലത്തിയെന്ന് നഗരസഭ അറിയിച്ചു. സേവന മേഖലയിൽ വകയിരുത്തിയ മുഴുവൻ ഫണ്ടും െചലവഴിച്ചതും, നൂതന പദ്ധതികൾ നടപ്പാക്കാൻ സാധിച്ചതുകൊണ്ടുമാണ് ജില്ലയിൽ മുക്കം നഗരസഭക്ക് ഒന്നാംസ്ഥാനം നേടാനായത്. മികച്ച നേട്ടം കൈവരിച്ചതിന് നഗരസഭക്ക് 48,00,000 രൂപയുടെ പെർഫോമൻസ് ഗ്രാൻറ് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 10ന് നഗരസഭയിൽ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അനുമോദനച്ചടങ്ങ് നടക്കും. 2018-19 വർഷത്തെ പ്രവർത്തനത്തി​െൻറ തുടക്കമായി ഈ മാസം 21മുതൽ 28 വരെ മണാശ്ശേരി ഗവ. യു.പി സ്കൂളിൽ സാംസ്കാരിക ചടങ്ങ് നടക്കും. 24ന് സ്പീക്കർ പി. ്ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ, സെക്രട്ടറി എൻ.കെ. ഹരീഷ്, പി. പ്രശോഭ് കുമാർ, കെ.ടി. ശ്രീധരൻ, പി. ലീല എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.