297 കോടി രൂപ ചെലവിൽ ഏഴ് പഞ്ചായത്തുകൾക്കും രണ്ട് നഗരസഭക്കും ഗുണം ലഭിക്കുന്ന കുടിവെള്ള പദ്ധതി വരുന്നു

കൊടുവള്ളി: ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി . പി.ടി.എ. റഹിം എം.എൽ.എ ചൊവ്വാഴ്ച നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് സർക്കാറി​െൻറ പുതിയ പദ്ധതി സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. വാട്ടർ അതോറിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കൂളിമാട് പ്ലാൻറി​െൻറ പൂർണ ശേഷി ഉപയോഗപ്പെടുത്തിയാണ് പുതിയ കുടിവെള്ള പദ്ധതി നടപ്പാക്കുക. മടവൂർ, കിഴക്കോത്ത്, ഓമശ്ശേരി, കാരശ്ശേരി, ചാത്തമംഗലം, മാവൂർ, കൊടിയത്തൂർ എന്നീ ഏഴ് പഞ്ചായത്തുകൾക്കും, കൊടുവള്ളി, മുക്കം നഗരസഭക്കും പദ്ധതിയുടെ ഗുണം ലഭിക്കും. കൂളിമാട് പദ്ധതിയിൽനിന്ന് വെള്ളം പമ്പ് ചെയ്ത് ചാത്തമംഗലം പഞ്ചായത്തിലെ താന്നിക്കോട് മലയിൽ നിർമിക്കുന്ന സംഭരണിയിൽ വെള്ളമെത്തിക്കും. ഇതിൽനിന്നും ചാത്തമംഗലം പഞ്ചായത്തിനും മുക്കം നഗരസഭയുടെ പകുതി പ്രദേശത്തും ജലവിതരണ ശൃംഖലകൾ സ്ഥാപിച്ച് ജലവിതരണം നടത്തുവാനാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നത്. പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു കൊടുവള്ളി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് കാമ്പസ് ഫ്രണ്ട് കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കാമ്പസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ ശഫീഖ് കല്ലായി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല സെക്രട്ടറി എം.സി. ഷക്കീര്‍ അധ്യക്ഷത വഹിച്ചു. നസീഫ് അഹ്മദ് സംസാരിച്ചു. കൊടുവള്ളി സി.എച്ച് മെമ്മോറിയൽ ഗവ. കോളജ് കെട്ടിടം ഉദ്ഘാടനം ഇന്ന് കൊടുവള്ളി: കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കൊടുവള്ളിയിൽ അനുവദിച്ച സി.എച്ച് മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിനായി നിർമിച്ച പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 3.30ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കാരാട്ട് റസാഖ് എം.എൽ.എ അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി, പി.ടി.എ. റഹിം എം.എൽ.എ, മുൻ എം.എൽ.എ വി.എം. ഉമ്മർ മാസ്റ്റർ എന്നിവർ മുഖ്യാതിഥികളാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.