ഹിംസയെ കാരുണ്യംകൊണ്ട്​ നേരിടണം ^സമദാനി

ഹിംസയെ കാരുണ്യംകൊണ്ട് നേരിടണം -സമദാനി കോഴിക്കോട്: ഹിംസാത്മകമായ സാഹചര്യത്തിൽ കാരുണ്യത്തി​െൻറയും സഹകരണത്തി​െൻറയും അന്തരീക്ഷം സൃഷ്ടിക്കാന്‍ തയാറാവണമെന്ന് എം.പി. അബ്ദുസ്സമദ് സമദാനി. സൗഹൃദവേദി കെ.പി. കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച മഠത്തില്‍ അബ്ദുല്‍ അസീസിനെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. മഠത്തില്‍ അബ്ദുല്‍ അസീസി​െൻറ ജീവിതത്തെ ആസ്പദമാക്കി റസാഖ് കല്ലേരി എഴുതിയ 'ദൈവം പറഞ്ഞിട്ട്' എന്ന പുസ്തകം കവി പി.കെ. ഗോപി പ്രകാശനം ചെയ്തു. എം.ഇ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സി.കെ. ജമാല്‍ ഏറ്റുവാങ്ങി. 'അവസാനത്തെ കൈ' എന്ന ഡോക്യൂഫിക്ഷ​െൻറ സി.ഡി പ്രകാശനം ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് നിര്‍വഹിച്ചു. കമാല്‍ വരദൂര്‍ ഏറ്റുവാങ്ങി. സിറ്റി പൊലീസ് കമീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ മഠത്തില്‍ അബ്ദുല്‍ അസീസിന് ഉപഹാരം നല്‍കി. ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി പൊന്നാടയണിയിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി, പുറന്തോടത്ത് ഗംഗാധരൻ, റസാക്ക് കല്ലേരി എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ബാബു സ്വാഗതവും കണ്‍വീനര്‍ മനോജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.