ദശദിന സഹവാസ ക്യാമ്പ് തുടങ്ങി

മുക്കം: വേനലവധിക്ക് നന്മയുടെ നേർവഴിയുമായി കരുണ ചാരിറ്റബിൾ ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ വിദ്യാർഥിനികൾക്കായി ദശദിന സഹവാസ റെസിഡൻഷ്യൽ ക്യാമ്പ് ചേന്ദമംഗലൂർ ഗുഡ്ഹോപ് സ്കൂളിൽ തുടങ്ങി. ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർഥിനികൾക്ക് മാത്രമാണ് പ്രവേശനം. സ്വഭാവ രൂപവത്കരണം, വ്യക്തിത്വ വികസനം, ഖുർആൻ പാഠം, നേതൃപരിശീലനം, പ്രകൃതി പാഠങ്ങൾ, ആരോഗ്യ ബോധവത്കരണം, കരിയർ തുടങ്ങിയവയാണ് ക്യാമ്പിലെ വിഷയങ്ങൾ. ജില്ല പഞ്ചായത്തംഗം ഷറഫുന്നീസ ടീച്ചർ ഉദ്ഘാടനം ചെയ്തു. കരുണ ഫൗണ്ടേഷൻ പ്രസിഡൻറ് ഐ.പി. ഉമ്മർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ ഫരീദ മോയിൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പ് ഡയറക്ടർ ഒ.സി. അബ്ദുൽ കരീം, കെ.പി. അബ്ദുസ്സലാം, പി. സൈനുൽ ആബിദീൻ സുല്ലമി, നഫീസ ബാപ്പുട്ടി, മജീദ് പുളിക്കൽ, പി.എ. ആസാദ് ന്യൂ, പി.പി. ജുറൈന ടീച്ചർ, സാജിദ മജീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.