കടപ്പുറത്ത്​ തുടരെയുണ്ടാകുന്ന തീപിടിത്തത്തിൽ ദുരൂഹതയെന്ന്​

കോഴിക്കോട്: മുഹമ്മദാലി നാട്ടുകാർ. കോർപറേഷൻ ശേഖരിച്ച് സൂക്ഷിച്ച മാലിന്യത്തിനാണ് ബുധനാഴ്ച വീണ്ടും തീപിടിച്ചത്. ചൊവ്വാഴ്ചയും ഇതേ മാലിന്യത്തിന് തീപിടിച്ചിരുന്നു. ബീച്ച് ഫയർ യൂനിറ്റാണ് തീയണച്ചത്. കോർപറേഷൻ റീസൈക്കിൾ യൂനിറ്റിലേക്ക് െകാണ്ടുപോകുന്നതിനായാണ് ഇവിടെ മാലിന്യം വലിയതോതിൽ ചാക്കുകളിൽ നിറച്ച് സൂക്ഷിച്ചിരിക്കുന്നത്. രാത്രിയിലും മറ്റും അടിക്കടിയുണ്ടാകുന്ന തീപിടിത്തം പരിസര വാസികളെയാകെ ആശങ്കയിലാഴ്ത്തുകയാണ്. സമീപത്തെല്ലാം നിരവധി ഷെഡുകളും കെട്ടിടങ്ങളും ഉള്ളതിനാൽ തീ ഇവിടങ്ങളിലേക്ക് പടരുമെന്നും വൻ ദുരന്തമായി മാറുമെന്നുമാണ് നാട്ടുകാർ പറയുന്നത്. മാലിന്യം ഉടൻ നീക്കം ചെയ്ത് ആശങ്കയൊഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.