അത്​ലറ്റിക് ടീമിന് സ്വീകരണം

കടലുണ്ടി: കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടന്ന ജില്ല അമച്വർ അത്ലറ്റിക് മീറ്റിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയ കടലുണ്ടി ഗ്രാമപഞ്ചായത്ത് അത്ലറ്റിക് ടീമിന് മണ്ണൂർവളവിൽ സ്വീകരണം നൽകി. ബാൻഡ് വാദ്യങ്ങളോടെ ജേതാക്കളെ ഘോഷയാത്രയായി ആനയിച്ചു. അനുമോദന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ, വൈസ് പ്രസിഡൻറ് എം. നിഷ, സ്ഥിരം സമിതി അധ്യക്ഷൻ ഷൺമുഖൻ പിലാക്കാട്ട്, വാർഡ് അംഗങ്ങളായ ഓണത്തറ ഭക്തവത്സലൻ, എൻ. ഭാസ്കരൻ നായർ, കോണത്ത് ബാലൻ, പി. വിനീഷ്, പഞ്ചായത്ത് കായിക സമിതി കൺവീനർമാരായ പി.കെ. കുഞ്ഞിക്കോയ, വി.പി. അജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.