ഔട്ടാക്കല്ലേ; ഓടിനടക്കട്ടെ ഓട്ടിസമുള്ളവരും

കോഴിക്കോട്: നീലയും വെള്ളയും നിറത്തിലുള്ള ഉടുപ്പുകളണിഞ്ഞ് ഏഴു പൂമ്പാറ്റകൾ വേദിയിലേക്ക് െമല്ലെ മെല്ലെ നടന്നെത്തി. അവരുടെ കൈപിടിച്ച് അതേ നിറത്തിലുള്ള വേഷങ്ങളണിഞ്ഞ അമ്മമാരുമുണ്ടായിരുന്നു. ഉടുപ്പിൽ കാഴ്ചക്കാരെ സ്വാഗതം ചെയ്യാനായി വെൽകം എന്നതി​െൻറ വലിയ ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർത്തുവെച്ചിരുന്നു. പിന്നാലെ കൂടുതൽ പേർ അമ്മമാരുടെ കൈപിടിച്ചെത്തി. എല്ലാവരും ഒത്തുചേർന്ന് സദസ്സിനുനേരെ കൈവീശി. എസ്.എസ്.എയുടെ കീഴിൽ ഓട്ടിസം അവബോധ വാരാചരണത്തി​െൻറ ഭാഗമായി നടന്ന പരിപാടിയിലാണ് ഓട്ടിസം ബാധിച്ച കുട്ടികൾ പൂമ്പാറ്റകളെപ്പോൽ പാറിനടന്നത്. ലൈറ്റ് ഇറ്റ് അപ് ബ്ലൂ എന്ന സന്ദേശവുമായി നീലനിറമണിഞ്ഞാണ് ഓട്ടിസം ദിനാചരണം നടത്തിയത്. നടക്കാവ് സി.ആർ.ഡി.എ.സി(സ​െൻറർ ഫോർ റിസർച്ച് ആൻഡ് െഡവലപ്മ​െൻറ് ഓഫ് ഓട്ടിസ്റ്റിക് ചിൽഡ്രൻ)യിൽ നടന്ന പരിപാടി ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. അടുത്ത വര്‍ഷത്തോടെ ജില്ല ഭിന്നശേഷി സൗഹൃദമാക്കുെമന്നും ഭിന്നശേഷിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ സാധിച്ചത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. കലക്ടറുടെ ഓഫിസ് മുതല്‍ ജില്ലയിലെ എല്ലാ ഓഫിസുകളും ഭിന്നശേഷി സൗഹൃദമാക്കും. എസ്.എസ്.എയുമായി സഹകരിച്ച് ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തില്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും യു.വി. ജോസ് പറഞ്ഞു. കോർപറേഷൻ കൗൺസിലർ പി. കിഷൻചന്ദ് അധ്യക്ഷത വഹിച്ചു. ഇംഹാൻസ് ഡയറക്ടർ ഡോ. പി. കൃഷ്ണ കുമാർ, എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ എ.കെ. അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു. ജില്ല പ്രോജക്ട് ഓഫിസർ എം. ജയകൃഷ്ണൻ സ്വാഗതവും ജില്ല പ്രോഗ്രാം ഓഫിസർ വി. വസീഫ് നന്ദിയും പറഞ്ഞു. ഓട്ടിസം മേഖലയിലെ നൂതന പ്രവണതകൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കെ. നികേഷ്, ഡോ. കെ.എസ്. വാസുദേവൻ, വി. ഹരീഷ്, കെ. ബീനകുമാരി എന്നിവർ സംസാരിച്ചു. ഓട്ടിസം ബാധിതരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ അരങ്ങേറി. ഏപ്രിൽ എട്ടുവരെയാണ് വാരാചരണം. അടുത്ത ദിവസങ്ങളിൽ ബി.ആർ.സി തലങ്ങളിൽ സെമിനാർ, രക്ഷാകർതൃസംഗമം, റിസോഴ്സ് അധ്യാപകർക്ക് പരിശീലനം, കലാപരിപാടികൾ തുടങ്ങിയവ നടക്കും. വാക്കും ടോക്കുമായി ഓട്ടിസം ബോധവത്കരണം കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സൈക്കോളജി വിഭാഗം സി.ഡി.എം.ആർ.പിയും ഹ്യൂമാനിറ്റി ചാരിറ്റബ്ൾ ട്രസ്റ്റും ഐ.എം.എ കോഴിക്കോടും ചേർന്ന് ഓട്ടിസം അവബോധ പരിപാടി സംഘടിപ്പിച്ചു. ഓട്ടിസം ടോക്കിൽ കൺസൾട്ടൻറ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ടി.പി. ജവാദ് സംവദിച്ചു. സിേമ്പാസിയത്തിൽ സൈക്യാട്രി അസി. പ്രഫസർ ഡോ. വർഷ വിദ്യാധരൻ, ഡോ. കെ.എസ്. ദിനേഷ്, റഹീമുദ്ദീൻ, പി. സിക്കന്തർ, ആദം സാദ, ടി.കെ.എം. സിറാജ്, തെക്കയിൽ രാജൻ, പ്രഫ. കോയട്ടി എന്നിവർ സംസാരിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. കുട്ടികളും രക്ഷിതാക്കളും വാക്ക് ഫോർ ഓട്ടിസം ബോധവത്കരണ റാലി നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.