ജില്ല അത്​ലറ്റിക് മീറ്റ്: പുതുപ്പാടി ദീപ്തിയും കടലുണ്ടിയും മുന്നിൽ

കോഴിക്കോട്: ജില്ല സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 64 പോയൻറ് നേടി പുതുപ്പാടി ദീപ്തി സ്പോർട്സ് അക്കാദമി മുന്നേറുന്നു. 32 പോയൻറ് നേടി കടലുണ്ടി സ്കൂൾ ഓഫ് അത്ലറ്റിക്സും 22 പോയൻറ് നേടി നവയുഗ സ്പോർട്സ് അക്കാദമിയുമാണ് തൊട്ടുപിറകിൽ. ജില്ല മിനി അത്ലറ്റിക് മീറ്റിൽ 82 പോയൻറ് നേടി സ്കൂൾ ഓഫ് അത്റ്റിക്സ് കടലുണ്ടിയാണ് ഒന്നാംസഥാനത്ത്. 53 പോയൻറ് നേടിയ ഭാരതീയ വിദ്യാഭവൻ സ്കൂൾ രണ്ടാം സ്ഥാനത്തും സ​െൻറ് മീരാസ് പബ്ലിക് സ്കൂൾ പേരാമ്പ്ര മൂന്നാം സഥാനത്തുമുണ്ട്. ഉദ്ഘാടനചടങ്ങിൽ ജില്ല അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി വി.കെ. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. എ.കെ. മുഹമ്മദ് അഷ്റഫ്, പി. ഷഫീഖ്, എം. രതീഷ് കുമാർ, എം.പി മുഹമ്മദ് ഇസ്ഹാഖ്, ടോമി ചെറിയാൻ എന്നിവർ സംസാരിച്ചു. ട്രഷറർ പി.ടി. അബ്ദുൽ അസീസ് സ്വാഗതവും പി. മുഹമ്മദ് ഹസൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.