​'വനിത ചർച്ച സംഗമം​' സ്വാഗതസംഘം രൂപവത്​കരിച്ചു

കോഴിക്കോട്: 'കാലം സാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ്, ഹൃദയങ്ങളിലേക്കൊരു യാത്ര' എന്ന പ്രമേയത്തിൽ ജമാഅത്തെ ഇസ്ലാമി കേരള ഘടകം സംഘടിപ്പിക്കുന്ന കാമ്പയിനി​െൻറ ഭാഗമായി ഏപ്രിൽ 24ന് ടൗൺഹാളിൽ നടക്കുന്ന വനിത ചർച്ച സംഗമത്തി​െൻറ സ്വാഗതസംഘം രൂപവത്കരിച്ചു. ആർ.സി. സാബിറയാണ് സ്വാഗതസംഘം കൺവീനർ, എൻ.സി. സുഹ്റ, എം. ഷരീഫ എന്നിവർ അസിസ്റ്റൻറ് കൺവീനർമാരാണ്. വിവിധ വകുപ്പ് ചുമതലക്കാരായി സഫിയ അലി, റഹ്മ കരീം, ആർ. നസീമ, ലൈല ചേളന്നൂർ, സഫിയ ടീച്ചർ, സക്കീന കക്കോടി, ജലീല, എം.കെ. റാഷിദ, കെ. സഈദ, നജ്മ അബ്ദുൽ വഹാബ്, ഇ.എൻ. നസീറ, റസിയ, സി.പി. ജമീല, പി.പി. ജമീല തുടങ്ങിയവരേയും തിരഞ്ഞെടുത്തു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് എ. റഹ്മത്തുന്നീസ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സഫിയ അലി, ജില്ല പ്രസിഡൻറ് ആർ.സി. സാബിറ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.