മരുന്നിന് പണം ഈടാക്കാനുള്ള ഉത്തരവ്: യൂത്ത് ലീഗ് മെഡിക്കൽ കോളജ് ഓഫിസ് ഉപരോധിച്ചു

കോഴിക്കോട്: ദാരിദ്രരേഖക്ക് മുകളിലുള്ള രോഗികളിൽനിന്നും 500 രൂപക്ക് മുകളിൽ വില വരുന്ന മരുന്നിന് പണം ഈടാക്കാനുള്ള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി മെഡിക്കൽ കോളജ് ഓഫിസ് ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി.പി.എം. ജിഷാൻ അധ്യക്ഷത വഹിച്ചു. കെ.പി. ഷാക്കിർ, സമദ് കരിക്കാംകുളം, സാബിത്ത് മായനാട്, ഷൗക്കത്ത് വിരുപ്പിൽ, ഒ.വി. അൽത്താഫ് എന്നിവർ സംസാരിച്ചു. ധർണക്ക് ഷഫീഖ് തോപ്പയിൽ, ഫിറോസ് കോട്ടംപറമ്പ്, അമീൻ വിരുപ്പിൽ, ഷജീർ മുണ്ടിക്കൽതാഴം എന്നിവർ നേതൃത്വം നൽകി. മരുന്നിന് പണം വാങ്ങാനുള്ള ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് ലേ െസക്രട്ടറി കെ. സതീഷ് കുമാർ വ്യക്തമാക്കി. ഉത്തരവ് കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങിയതാണ്. ഇതുവരെ നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് വീണ്ടും ഉത്തരവ് ലഭിച്ചിരുന്നു. എന്നാൽ, മറ്റു മെഡിക്കൽ കോളജുകളെപ്പോലെ കോഴിക്കോട് മെഡിക്കൽ കോളജിലും പണമീടാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി. സജിത്ത്കുമാർ അറിയിച്ചു. ഇതു സംബന്ധിച്ച് പഠിക്കുന്നതിനായി ആർ.എം.ഒ, സ്റ്റോർ സൂപ്രണ്ട് തുടങ്ങിയവർ ഉൾപ്പെടുന്ന സമിതി രൂപവത്കരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.