സംഗീതത്തി​െൻറ അളവുകോൽ സിനിമാപ്പാട്ടുകളല്ല ^മാർക്കോസ്

സംഗീതത്തി​െൻറ അളവുകോൽ സിനിമാപ്പാട്ടുകളല്ല -മാർക്കോസ് കോഴിക്കോട്: സംഗീതത്തി​െൻറ അളവുകോൽ സിനിമാപ്പാട്ടുകളല്ലെന്ന് ഗായകൻ കെ.ജി. മാർക്കോസ്. ഗൾഫ് മലയാളി വെൽഫെയർ സ​െൻറർ 22ാം വാർഷികാേഘാഷ ഭാഗമായി നൽകിയ സംഗീതരത്ന പുരസ്കാരം ടാഗോർഹാളിൽ എം.പി. അബ്ദുസ്സമദ് സമദാനിയിൽനിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രഗാനങ്ങൾ പാടിയാൽ മാത്രമേ മുഖ്യധാരയിലാവുള്ളൂവെന്നത് ശരിയല്ലെന്ന് സമദാനിയും ചടങ്ങിൽ അഭിപ്രായപ്പെട്ടു. പക്ഷേ, സിനിമയിൽ പാടുന്നത് പാട്ടുകാര​െൻറ അളവുകോലാക്കുന്ന അവസ്ഥയാണ് ഭാരതത്തിലെന്ന് മാർക്കോസ് പറഞ്ഞു. സിനിമയോട് അഭിനിവേശമൊന്നും തോന്നിയിട്ടില്ല. സിനിമയിൽ ഒരാളെ വളർത്താനും തളർത്താനും ചിലർ വിചാരിച്ചാൽ കഴിയും. കോഴിക്കോട്ട് ഏറെ പാടിയിരുന്നു. എന്നാൽ, 20 കൊല്ലത്തിനുശേഷമാണ് ഇപ്പോൾ കോഴിക്കോട് ടാഗോർ ഹാളിൽ പാടുന്നത്. നല്ല പാട്ട് പാടാനോ ബഹുമാനിക്കാനോ വൈമനസ്യം വന്നതിനാലാണ് ഇത്രയും കാലം വീണ്ടും പാടാൻ താമസം വന്നത്. യേശുദാസി‍​െൻറ പ്രചോദനം എന്നിലുണ്ടെങ്കിലും അദ്ദേഹത്തെ അനുകരിക്കുന്നുവെന്ന ആരോപണം ശരിയല്ല. ഡോക്ടറായ പിതാവ് ധരിപ്പിച്ച് പഠിപ്പിച്ചതാണ് എ​െൻറ വെള്ളവസ്ത്രം. കവിളൽപം ഒട്ടിയതായതിനാൽ താടി വളർത്തി. തലമുടി തോളറ്റം ഇറക്കുകയും ചെയ്തു. േയശുദാസി​െൻറ അതേ ശബ്ദമെന്ന് പറയുന്നതിൽ എനിക്കെതിർപ്പില്ല -മാർക്കോസ് പറഞ്ഞു. ഇനിയുള്ള കാലം ബഹുസ്വരതയുടേതാണെന്നും ബഹുസ്വരതയുടെ ഗായകനാണ് എല്ലാവിധ ഭക്തിഗാനങ്ങളും പാടുന്ന മാർക്കോസെന്നും സമദാനി പറഞ്ഞു. മാപ്പിളപ്പാട്ടി​െൻറ ചരിത്രം രേഖപ്പെടുത്തുേമ്പാൾ മാർക്കോസി​െൻറ പേരും നിർബന്ധമാണ്. അപരന്മാരെ നിർമിച്ച് ശത്രുത പരത്തുന്നതിനെ സ്േനഹസംഗീതംകൊണ്ട് തകർക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു. ഒാർമകളുടെ മധുരമേകി കെ.ജി. മാർക്കോസി​െൻറ സംഗീത നിശ നടന്നു. 'ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവം' എന്ന പ്രസിദ്ധ ഭക്തിഗാനത്തോടെയായിരുന്നു തുടക്കം. കെ.പി. ജയൻ, നയൻ ജെ. ഷാ, മേഘന ലാൽ, മനോജ്, തുളസി, ഗോപിക മേനോൻ, സലീഷ് ശ്യാം തുടങ്ങിയവരും പാടി. പപ്പ​െൻറ നേതൃത്വത്തിൽ പശ്ചാത്തലമൊരുക്കി. പി.കെ. അബ്ദുല്ലക്കോയ അവാർഡ് വിതരണം നടത്തി. സി. രവീന്ദ്രനാഥൻ പ്രശസ്തിപത്രം നൽകി. എം.വി. കുഞ്ഞാമു പൊന്നാടയണിയിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ സംസാരിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. അൻവർ കുനിമൽ സ്വാഗതവും എൻ.പി. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.