ഫോട്ടോ മോര്‍ഫ്: സ്​റ്റുഡിയോ ഉടമകളായ സഹോദരങ്ങള്‍ അറസ്​റ്റില്‍

* മുഖ്യപ്രതിയായ സ്റ്റുഡിയോ ജീവനക്കാരൻ ഒളിവിൽ വടകര: വിവാഹ വിഡിയോകളില്‍നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റിൽ. വടകര 'സദയം ഷൂട്ട് ആന്‍ഡ് എഡിറ്റിങ്' സ്റ്റുഡിയോ ഉടമകളായ വൈക്കിലശ്ശേരി ചെറുവോട്ട് മീത്തല്‍ ദിനേശന്‍ (44), സഹോദരന്‍ സതീശന്‍ (41) എന്നിവരെയാണ് വടകര ഡിവൈ.എസ്.പി ടി.പി. പ്രേമരാജ​െൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവില്‍ പോയ പ്രതികള്‍ തൊട്ടില്‍പാലം കുണ്ടുതോടിലെ ചെറിയച്ഛ​െൻറ വീട്ടില്‍നിന്ന് മറ്റു സ്ഥലത്തേക്ക് താമസം മാറ്റാനുള്ള നീക്കത്തിനിടയിലാണ് തിങ്കളാഴ്ച പുലർച്ച മൂന്നു മണിയോടെ പൊലീസി​െൻറ പിടിയിലായത്. ഇരുവരും കേസിലെ രണ്ടും മൂന്നും പ്രതികളാണെന്ന് റൂറല്‍ എസ്.പി എം.കെ. പുഷ്കരന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യപ്രതിയായ സ്റ്റുഡിയോ ജീവനക്കാരന്‍ കൈവേലി സ്വദേശി ബിബീഷിനെ പിടികൂടാനായിട്ടില്ല. ഇയാള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള വയനാട്, ഇടുക്കി, തിരുവനന്തപുരം തുടങ്ങിയിടങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തി. രണ്ടായിരത്തോളം ഫോട്ടോകളുള്ള ഹാര്‍ഡ് ഡിസ്കില്‍ ആറു പേരുടെ ഫോട്ടോ മാത്രമാണ് മോര്‍ഫ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഉടമകളായ ദിനേശനും സതീശനും ആറുമാസം മുേമ്പ ഇതേപ്പറ്റി അറിയാമായിരുന്നിട്ടും ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഒന്നാംപ്രതിയായ ബബീഷ് മോര്‍ഫ് ചെയ്ത ഫോട്ടോ വ്യാജ ഐഡി ഉണ്ടാക്കി ഇരകള്‍ക്കുതന്നെ അയച്ചുകൊടുത്ത് ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നെന്നാണ് പൊലീസി​െൻറ സംശയം. മാനഹാനി ഭയന്ന് പലരും പുറത്തുപറയാന്‍ മടിച്ചു. ഐ.ടി ആക്ട്, ഐ.പി.സി ആക്ട്, 354 വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും പരിശോധന നടത്തും. അന്വേഷണ സംഘത്തില്‍ സി.ഐമാരായ ടി. മധുസൂദനന്‍ നായർ, സി. ഭാനുമതി, എസ്.ഐ അനിതകുമാരി, എ.എസ്.ഐ ഗംഗാധരന്‍, സീനിയര്‍ സി.പി.ഒ കെ.പി. രാജീവന്‍ എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.