'നവദ്വി' സമാപിച്ചു

ചേന്ദമംഗലൂർ: ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ കെ. സുരേന്ദ്രൻ, അറബി അധ്യാപകൻ പി. അബ്ദുല്ല എന്നിവരുടെ വിരമിക്കലിനോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി നടന്ന തൊണ്ണൂറ്റിരണ്ടാം വാർഷികാഘോഷവും യാത്രയയപ്പും (നവദ്വി) സമാപിച്ചു. നവദ്വിയോടനുബന്ധിച്ച് പുസ്തകോത്സവം, എക്സിബിഷൻ, ചലച്ചിത്രമേള, ഗ്രാമച്ചന്ത, ഘോഷയാത്ര, വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം, കരോക്കെ ഗാനമേള, വിനോദ മത്സരങ്ങൾ, ഇ.പി. അബ്ദുല്ല മെമ്മോറിയൽ ജില്ലതല പ്രശ്നോത്തരി മത്സരം ('കേരളീയം'), മുഹമ്മദ് ഷമീം നയിച്ച ഗാനമേള, പൂർവ അധ്യാപക-വിദ്യാർഥി സംഗമം, സമൂഹസദ്യ, യാത്രയയപ്പ് സമ്മേളനം, കലാഭവൻ നവാസി​െൻറ വൺമാൻ ഷോ, വിദ്യാർഥികൾ അവതരിപ്പിച്ച കൾചറൽ ഫ്യൂഷൻ ജുഗൽബന്ദി എന്നിവ നടന്നു. പൂർവ വിദ്യാർഥി അനസ് പുളിക്കൽ സ്കൂളിന് ഓപൺ സ്റ്റേജ് സമ്മാനിച്ചു. രാവിലെ നടന്ന പൂർവ അധ്യാപക-വിദ്യാർഥി സമ്മേളനം മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്കമ്മിറ്റി ചെയർമാൻ എൻ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുൻ ഹെഡ്മാസ്റ്റർ കെ. അബ്ദുസമദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി. മുസ്തഫ സ്വാഗതവും ഹൈഫ ബന്ന നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന യാത്രയയപ്പ് സമ്മേളനം മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ ഉപാധ്യക്ഷ ഹരീദ മോയിൻകുട്ടി യാത്രാമൊഴി രേഖപ്പെടുത്തി. പി.ടി.എ പ്രസിഡൻറ് ബന്ന ചേന്ദമംഗലൂർ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.സി. മോയിൻകുട്ടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലീല പുൽപറമ്പിൽ, കൗൺസിലർമാരായ ശഫീഖ് മാടായി, അനിൽ മാസ്റ്റർ, ഗഫൂർ മാസ്റ്റർ, മുൻ പഞ്ചായത്ത് പ്രസിഡൻറ് എ. കല്യാണിക്കുട്ടി, ഡോ. കൂട്ടിൽ മുഹമ്മദലി, കെ.പി. അഹമ്മദ് കുട്ടി, പി.കെ. അബ്ദുറസാഖ്, എം. മധു, കെ.പി. വേലായുധൻ, കെ.സി. മുഹമ്മദലി, വി.പി. അബ്ദുൽ ഹമീദ്, എൻ. ഇംതിഹാസ്, ടി.ടി. ഇസ്ഹാഖ്, നാസർ സെഞ്ച്വറി, ദീപ കച്ചേരി, എം.കെ. മുഹമ്മദ് കുട്ടി, ഒ. ശരീഫുദ്ദീൻ, ഭാഗീരഥി, അഹമ്മദ് കുട്ടി, പി. ത്രിവേണി എന്നിവർ സംസാരിച്ചു. വിരമിക്കുന്നവർക്കുള്ള ഉപഹാരം ബന്ന ചേന്ദമംഗലൂർ, എം.കെ. മുഹമ്മദ്കുട്ടി, ദീപ കച്ചേരി എന്നിവർ ചേർന്ന് നൽകി. ഹെഡ്മാസ്റ്റർ കെ. സുരേന്ദ്രൻ, അറബി അധ്യാപകൻ പി.അബ്ദുല്ല മറുപടി ഭാഷണം നടത്തി. കെ. സുബൈർ സ്വാഗതവും ടി.കെ. ജുമാൻ നന്ദിയും പറഞ്ഞു. photo: chenna gmup ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂൾ 'നവദ്വി'യോട് അനുബന്ധിച്ച യാത്രയയപ്പ് സമ്മേളനം മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.