പൊലീസ്​ അസോസിയേഷൻ ഫുട്ബാൾ: കോഴിക്കോട് റൂറൽ ജേതാക്കൾ

കോഴിക്കോട്: കേരള പൊലീസ് അസോസിയേഷൻ 35ാമത് ജില്ല സമ്മേളനത്തോടനുബന്ധിച്ച് ജില്ലതല സബ്ഡിവിഷൻ ഫുട്ബാൾ ടൂർണമ​െൻറ് സംഘടിപ്പിച്ചു. കാരപ്പറമ്പ് ക്ലബ് വൺ ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ കോഴിക്കോട് റൂറൽ ടീം ജേതാക്കളായി. ഫൈനലിൽ സിറ്റി ട്രാഫിക് ആൻഡ് കൺട്രോൾ ടീമിനെയാണ് തോൽപിച്ചത്. ജില്ല പൊലീസിൽനിന്ന് 10 ടീമുകൾ പങ്കെടുത്തു. ജിനു പീറ്റർ ടൂർണമ​െൻറിലെ മികച്ച കളിക്കാരനായി. ജിൻസിൽ മികച്ച ഗോൾകീപ്പർക്കും ജിതിൻ ടോപ്സ്കോറർക്കുമുള്ള ട്രോഫികൾ കരസ്ഥമാക്കി. കേരള പൊലീസ് അസോസിയേഷൻ സിറ്റി ജില്ല സെക്രട്ടറി ജി.എസ്. ശ്രീജിഷ്, പ്രസിഡൻറ് വി.പി. പവിത്രൻ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.