80 മണിക്കൂർ ലക്ഷ്യമിട്ട് വത്സരാജി​െൻറ മാരത്തൺ മോട്ടിവേഷൻ ക്ലാസ് രണ്ടാം ദിനത്തിൽ 40 മണിക്കൂർ പിന്നിട്ടു

ഫറോക്ക്: ഗിന്നസ് റെക്കോഡ് തേടിയുള്ള വത്സരാജ് ഫറോക്കി​െൻറ മാരത്തൺ മോട്ടിവേഷൻ ക്ലാസ് രണ്ടു ദിവസം പിന്നിട്ടു. 80 മണിക്കൂറെന്ന റെേക്കാഡാണ് വത്സരാജ് ലക്ഷ്യമിടുന്നത്. ഫറോക്ക് നഗരസഭ ഓഡിറ്റോറിയത്തിൽ ഏപ്രിൽ ഒന്നിന് പുലർച്ചെ അഞ്ചിനാണ് തുടക്കമായത്. 80 മണിക്കൂർ മാരത്തൺ എന്ന ലക്ഷ്യത്തിലേക്ക് തിങ്കളാഴ്ച രാത്രി 10 മണിയോടെ 40 മണിക്കൂർ വിജയകരമായി പിന്നിട്ടു. മേഖലയിലെ കൊച്ചു വിദ്യാർഥികളും മുതിർന്നവരും പ്രായമേറിയവരും സ്ത്രീകളുമടക്കം വൻ ജനപങ്കാളിത്തം പിന്തുണയുമായി രംഗത്തുണ്ട്. രാത്രിയും പകലുമായി ഇടതടവില്ലാതെ, പഠനം എങ്ങനെ ആസ്വാദ്യകരമാക്കാം, ലഹരി മുക്തം-നാട് എന്നീ വിഷയങ്ങളിൽ ക്ലാസ് നയിച്ചാണ് വത്സരാജ് ഫറോക്ക് പുതിയ ഗിന്നസ് വേൾഡ് റെക്കോഡ് തേടിയിറങ്ങുന്നത്. കോട്ടയം സ്വദേശി ബിനു കണ്ണന്താനത്തി​െൻറ പേരിലുള്ള 77 മണിക്കൂർ എന്ന റെക്കോഡ് മറികടക്കുകയാണ് വത്സരാജി​െൻറ ലക്ഷ്യം. കോഴിക്കോട് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. വി.പി. ശശിധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പവിത്രൻ ആലമ്പറ്റ, കൗൺസിലർ പ്രകാശ് കറുത്തേടത്ത്, സുധീർ കടലുണ്ടി, എൻ. സൈതലവി, രത്നാകരൻ പനയ്ക്കൽ, സി. മനോഹരൻ, മോഹൻ ചാലിയം തുടങ്ങിയവർ സംസാരിച്ചു. ഫറോക്ക് നഗരസഭ ചെയർപേഴ്സൻ പി. റുബീന, വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസൻ എന്നിവർ ആശംസയുമായെത്തി. photo: marathon mottivation class.jpg 80 മണിക്കൂറെന്ന ഗിന്നസ് ലക്ഷ്യത്തിലേക്കായി വത്സരാജ് ഫറോക്ക് നടത്തുന്ന മാരത്തൺ മോട്ടിവേഷൻ ക്ലാസിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.