ഓവുചാൽ നിർമാണത്തിൽ അപാകത: വെള്ളം റോഡിലൂടെ ഒഴുകുന്നു

ഓവുചാൽ നിർമാണത്തിൽ അപാകത: വെള്ളം റോഡിലൂടെ ഒഴുകുന്നു മാനന്തവാടി: ദീർഘവീക്ഷണമില്ലാതെ ഓവുചാൽ നിർമിച്ചതുമൂലം മഴപെയ്താൽ വെള്ളം റോഡിലൂടെ ഒഴുകുന്നു. നിർമാണത്തിൽ വൻ അഴിമതി നടന്നതായാണ് ആരോപണമുയരുന്നത്. പനമരം പഞ്ചായത്തിലെ ഇരുപതാം വാർഡായ ഇടത്തുംകുന്ന്-മാതോത്തുപോയിൽ റോഡിലെ ഓവുചാൽ നിർമാണമാണ് വ്യാപക ആരോപണങ്ങൾക്കിടയാക്കിയത്. ഒന്നര കിലോമിറ്ററോളം ദൂരത്തിലാണ് ഓവുചാൽ നിർമാണം ആരംഭിച്ചത്. എന്നാൽ, നിർമാണത്തിലെ അപാകത കാരണം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്‌ പ്രവൃത്തി നിർത്തിവെച്ചിരിക്കുകയാണ്. ഓവുചാലിലേക്ക് റോഡിൽ നിന്നുള്ള മഴവെള്ളം ചേരാത്ത രീതിയിലാണ് പ്രവൃത്തികൾ. ചാലിൽനിന്ന് നീക്കംചെയ്ത മണ്ണ് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നതും ദുരിതമായി മാറുകയാണ്. ഈ മണ്ണിൽ കുപ്പി ഉൾപ്പെടെ ചില്ലുകൾ അലക്ഷ്യമായി ഇട്ടിരിക്കുന്നത് കാൽനടക്കാർക്ക് അപകടഭീഷണിയായി. പൊതുവെ വീതികുറഞ്ഞ റോഡിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഉപറോഡുകളിൽനിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം ഈ ഓവുചാലുകളിലേക്ക് ഒഴുക്കിവിടാനുള്ള സംവിധാനമില്ലാത്തതിനാൽ തന്നെ പ്രധാന റോഡിൽ ചളി നിറഞ്ഞുകിടക്കുന്ന സാഹചര്യവുമാണ്. നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ടാറിങ് നടത്തിയ റോഡിൽ ഓവുചാൽ നിർമിക്കാനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചതും റോഡ് തകരാൻ ഇടയാക്കിയതായി പ്രദേശവാസികൾ പറഞ്ഞു. പൊതുവെ കൾവർട്ടുകൾ വളരെ കുറവായ റോഡിൽനിന്ന് മഴ പെയ്യുമ്പോൾ വീട്ടിലേക്ക് വെള്ളം ഇറങ്ങി കൃഷിനാശമുൾപ്പെടെ ഉണ്ടാകുന്നതായി നാട്ടുകാർ പറഞ്ഞു. ദുരുപയോഗം ചെയ്യാനായാണ് ഇത്തരത്തിൽ ധിറുതിപിടിച്ച് അശാസ്ത്രീയ രീതിയിൽ ഓവുചാൽ നിർമിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. SUNWDL8 റോഡിൽനിന്ന് വെള്ളം പോകാത്ത രീതിയിൽ അരികിൽ മണ്ണിട്ട് ഉയർത്തിയ നിലയിൽ ഗീത ഡാനിയലിന്‌ ശിക്ഷഭാരതി പുരസ്കാരം കൽപറ്റ: ഇന്ത്യൻ അച്ചീവേഴ്സ് ഫോറത്തി​െൻറ 2018ലെ ശിക്ഷഭാരതി പുരസ്കാരം വയനാട്‌ സ്വദേശിനി ഗീതു ഡാനിയലിന്‌ ലഭിച്ചു. കോയമ്പത്തൂർ ഭാരതിയാർ യൂനിവേഴ്സിറ്റിയിൽ ക്ലിനിക്കൽ ബയോകെമിസ്ട്രിയിൽ ഗവേഷണം പൂർത്തിയാക്കിയ ഗീതു നിരവധി രാജ്യാന്തര ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സംസ്കൃതി ഖത്തർ മുൻ കേന്ദ്ര കമ്മിറ്റി അംഗം സരുൺ മാണി ആടുകാലിലി​െൻറ ഭാര്യയും കോയമ്പത്തൂർ കാവനാൽ കെ.വി. ഡാനിയലി​െൻറയും ലീലാമ്മ ഡാനിയലി​െൻറയും മകളുമാണ്‌. നിരവധി ദേശീയ-അന്തർദേശീയ ശാസ്ത്ര ജേണലുകളുടെ എഡിറ്റോറിയൽ ബോർഡ്‌ അംഗമായും നിരൂപകയായും പ്രവർത്തിച്ചുവരുന്നു. റോയൽ സൊസൈറ്റി ഓഫ്‌ ബയോളജിയുടെ (യു.കെ) ചാർട്ടേഡ്‌ ബയോളജിസ്റ്റ് ബഹുമതി, യങ് സയൻറിസ്റ്റ് അവാർഡ്‌ (2016), ഫ്രാൻസിസ്‌ ക്രിക്ക്‌ റിസർച് അവാർഡ്‌ (2016), ഇന്ത്യൻ അക്കാദമിക്‌ റിസർച് അസോസിയേഷ​െൻറ മികച്ച ഗവേഷണ വിദ്യാർഥിക്കുള്ള പുരസ്‌കാരം (2017) എന്നിവയും ലഭിച്ചിട്ടുണ്ട്‌. SUNWDL5 geethu daniel ഗീതു ഡാനിയൽ മാളിക ഗവ. എൽ.പി സ്കൂൾ ഇനി ഹൈടെക് വിദ്യാലയം അമ്പലവയൽ: ''ഇത് വിദ്യാർഥി സൗഹൃദ വിദ്യാലയം. ഇവിടെ അധ്യാപകരും വിദ്യാർഥികളും സൗഹൃദത്തിൽ കഴിയുന്നു. വിദ്യാർഥികളുടെ എല്ലാ കഴിവുകളും അംഗീകരിച്ച് വിദ്യാർഥികളെ മനസ്സിലാക്കി വിദ്യ അഭ്യസിപ്പിക്കുന്നു.'' ആനപ്പാറ മാളിക ഗവ. എൽ.പി സ്കൂളിലെ കവാടത്തിൽ എഴുതിയിരിക്കുന്ന വരികളാണിവ. ഈ വരികളുടെ യാഥാർഥ്യം ഉൾക്കൊണ്ട് വിദ്യാർഥികളെ മനസ്സിലാക്കുന്നതിനൊപ്പം രക്ഷിതാക്കളെയും കൂടെ നിർത്തി വ്യത്യസ്തമായ പഠനരീതി പിന്തുടർന്നാണ് ആനപ്പാറ മാളിക ഗവ. എൽ.പി സ്കൂൾ വ്യത്യസ്തമാകുന്നത്. മികവുകളേറെയുള്ള ഈ സ്കൂളിന് ഹൈടെക് പദവിയും ലഭിച്ചുകഴിഞ്ഞു. പുതിയ അധ്യയന വർഷത്തിൽ ജില്ലയിലെ രണ്ടാമത്തെയും പഞ്ചായത്തിലെ ആദ്യത്തെയും ഹൈടെക് വിദ്യാലയമായി മാളിക എൽ.പി സ്കൂൾ മാറുമ്പോൾ സ്കൂളിൽ നേരത്തേ നടപ്പാക്കിയ പദ്ധതികൾക്കുള്ള അംഗീകാരം കൂടിയായി മാറുകയാണ്. സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾക്കായി ഒരുക്കിയ കുട്ടികളുടെ പാർക്കിനരികിൽ മുതിർന്നവർക്ക് വൈകുന്നേരം െചലവഴിക്കുന്നതിന് ഒരുക്കിയ സ്ഥലവും നേരത്തേതന്നെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൂടാതെ കുട്ടികളുടെ ലൈബ്രറിയോടൊപ്പം മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ക്ലാസുകളുടെ ഇടവേളകളിൽ എല്ലാ ദിവസവും വിദ്യാർഥികളുടെ കലാകായിക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അഭിരുചി അറിയുന്നതിനും അധ്യാപകർ സമയം കണ്ടെത്തുന്നു. നേരത്തേ വനം വകുപ്പുമായി ചേർന്ന് ഇൻസ്റ്റിറ്റ്യൂഷനല്‍ പ്ലാേൻറഷന്‍ പദ്ധതി പ്രകാരം സ്കൂളി​െൻറ 2.64 സ​െൻറ് സ്ഥലത്ത് മണിമരുത്, ഞാവൽ, ആര്യവേപ്പ്, നീര്‍മരുത്, ഉങ്ങ് തുടങ്ങിയ 550 ഫലവൃക്ഷത്തൈകൾ നട്ട് പരിപാലിച്ച് പ്രകൃതിസൗഹാർദ അന്തരീക്ഷവും നിലനിർത്തിയിട്ടുണ്ട്. വിദ്യാർഥികളുടെ വിവിധ പ്രവർത്തനങ്ങൾ രക്ഷാകർത്താക്കളെ അറിയിക്കുന്നതിനും യോഗവിവരങ്ങൾ രക്ഷിതാക്കളിൽ എത്തിക്കാനും വാട്സ്ആപ് കൂട്ടായ്മയും ഇവിടെയുണ്ട്. പൂർവ വിദ്യാർഥികളും രക്ഷിതാക്കളുമടങ്ങുന്ന നാട്ടുകാരുടെ മികച്ച പിന്തുണയും മാളിക സ്കൂളി​െൻറ മികവുകളാണ്. മൾട്ടിമീഡിയ ഹാളും കമ്പ്യൂട്ടർ ലാബും അടക്കം എട്ടു മുറികളും പൂർണമായും വരാന്ത അടക്കം ടൈൽ പാകിയും മികച്ച സീലിങ് ഒരുക്കിയും ആധുനികവത്കരിച്ചിരിക്കുന്ന സ്കൂളിൽ എല്ലാ മുറികളിലും ഇൻറർനെറ്റ് കണക്ഷനുണ്ട്. കൂടാതെ ബ്ലാക്ക് ബോർഡിന് പകരം വൈറ്റ് ബോർഡിൽ മാർക്കർ ഉപയോഗിച്ച് എഴുതുന്നതിനാൽ ക്ലാസ് മുറികൾ പൊടിയിൽനിന്ന് മുക്തമാകുകയും ചെയ്യും. സുരേഷ്ഗോപി എം.പിയുടെ ഏഴു ലക്ഷം, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് അഞ്ചു ലക്ഷം, ഗ്രാമപഞ്ചായത്തി​െൻറ ഒമ്പതു ലക്ഷം എന്നീ ഫണ്ടുകൾ ഉപയോഗിച്ചാണ് സ്കൂൾ നവീകരണം പൂർത്തിയാക്കിയത്. SUNWDL7 ഹൈടെക് സ്കൂളായി മാറിയ മാളിക ഗവ. എൽ.പി സ്കൂൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.