വീട്ടുകൂട്ടം

മാവൂർ: ടൗൺ െറസിഡൻറ്സ് അസോസിയേഷൻ സംഘടിപ്പിച്ച 2018 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മാവൂർ ബഡ്സ് സ്കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കവിത ഭായ്, ഗ്രാമപഞ്ചായത്ത് അംഗം കണ്ണാറ സുബൈദ എന്നിവർ സംസാരിച്ചു. രമ്യ ഹരിദാസ്, കെ. കവിത ഭായ്, കണ്ണാറ സുബൈദ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ചലച്ചിത്ര സംവിധായകൻ സിദ്ദീഖ് ചേന്ദമംഗലൂർ പ്രഭാഷണം നടത്തി. െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എം.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. ജോയൻറ് സെക്രട്ടറി വി.എൻ. അബ്ദുൽ ജബ്ബാർ വിഷയമവതരിപ്പിച്ചു. സെക്രട്ടറി സി.കെ. അഷ്റഫ് സ്വാഗതവും ട്രഷറർ എം.പി. മുഹമ്മദലി നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും നടന്നു. ഫുട്ബാൾ പരിശീലന ക്യാമ്പ് തുടങ്ങി മാവൂർ: മാവൂർ ഫുട്‌ബാൾ അക്കാദമിയുടെ അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പ് തുടങ്ങി. മാവൂർ കൽപള്ളി ഗ്രൗണ്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് രാവിലെയും വൈകുന്നേരവുമായാണ് നടക്കുന്നത്. 70 കുട്ടികളുള്ള ക്യാമ്പിന് പി.പി.എ. ഖാദർ, അബ്ദുൽ വാജിദ്, എൻ.പി. ആദിൽ എന്നീ കോച്ചുമാരാണ്‌ നേതൃത്വം നൽകുന്നത്. കൺവീനർ എൻ.വി. ഹംസക്കോയ സ്വാഗതവും ചിറ്റടി അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.