കേരള ഓപൺ വോളിബാൾ ടൂർണമെൻറ്​ നാലിന് തുടങ്ങും

അത്തോളി: ആർ.ബി.എസ് ചോയിക്കുളം സംഘടിപ്പിക്കുന്ന ഒന്നാമത് കേരള ഓപൺ വോളിബാൾ ടൂർണമ​െൻറ് നാലു മുതൽ 10 വരെ മർഹബ ഐസ് പ്ലാൻറിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രദേശത്തെ ഒരുകൂട്ടം യുവാക്കൾ ചേർന്ന് സംഘടിപ്പിക്കുന്ന ടൂർണമ​െൻറിൽ ദേശീയ-അന്തർ ദേശീയ താരങ്ങൾ അണിനിരക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട എട്ടു ടീമുകളാണ് പങ്കെടുക്കുന്നത്. എട്ട് പ്രാദേശിക ടീമുകളുടെ മത്സരവും അരങ്ങേറും. 2000 പേർക്ക് ഇരിക്കാവുന്ന ഗാലറിയാണ് ടൂർണമ​െൻറിനായി നിർമിച്ചിട്ടുള്ളത്. മത്സരങ്ങൾ എട്ടരക്കാണ് തുടങ്ങുക. പ്രദേശിക മത്സരങ്ങൾ ഏഴു മണിക്ക് നടക്കുമെന്ന് പി.എം. ജമാൽ, എൻ.ടി. സന്തോഷ്, വി.എം. ഷിനോജ്, പി.എം. ബിനീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.