നൂറുൽ ഹിദായ പ്രീ സ്​കൂൾ രണ്ടാം വാർഷികം

രാമനാട്ടുകര: കരിങ്കല്ലായി, ഫാറൂഖ് കോളജ് കുട്ടികളുടെ കലാവിരുന്നോടുകൂടി ആഘോഷിച്ചു. ടി.വി. ഇബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രീ സ്കൂൾ പ്രസിഡൻറ് സൈതാലിക്കുട്ടി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ട്രൻറ് സംസ്ഥാന ചെയർമാൻ ഡോ. അബ്ദുൽ മജീദ് കൊടക്കാട് മുഖ്യ പ്രഭാഷണം നടത്തി. ജബ്ബാർ ഹാജി മുഖ്യാതിഥിയായി. നൂറുൽ ഹിദായ മദ്റസ സദ്ർ സൈതലവി ബാഖവി, കെ.കെ. മുഹമ്മദ് കോയ, കെ. കുഞ്ഞാലി, കെ. മുഹമ്മദ്, എം.കെ. മുഹമ്മദലി, യു.കെ. അഷ്റഫ്, കെ.കെ. കബീർ, കെ. ഷംജാസ്, വാർഡ് കൗൺസിലർമാരായ സഫ, കെ.പി. അസീസ്, പ്രധാനാധ്യാപിക മുബീന, സഫൂറ ബീവി എന്നിവർ സംസാരിച്ചു. സെക്രട്ടറി സൈഫുല്ല സ്വാഗതവും ഉബൈസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.