സ്കൂൾ വാർഷികം

പാറക്കടവ്: വേവം എൽ.പി. സ്കൂൾ 61ാം വാർഷികം ആഘോഷിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തൊടുവയിൽ മഹമൂദ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ. സുമ റിപ്പോർട്ട് അവതരിപ്പിച്ചു. എൽ.എസ്.എസ്. വിജയി ആകാശ് രവീന്ദ്രന് മാനേജർ ഇ. പോക്കർ ഉപഹാരം നൽകി. എ. ആമിന, ഇ. മഹമൂദ്, തേർക്കണ്ടി കുഞ്ഞബ്ദുല്ലഹാജി, പി.കെ. നാസർ, ഷാനിഷ് കുമാർ, ഇ. കുഞ്ഞമ്മദ് കുട്ടി ഹാജി, ജസ്മില ഇസ്മാഇൗൽ, ശരണ്യ, നൗഫൽ, ടി. സാജിദ്, കെ.പി. ജംഷീർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് കെ.കെ. അബ്ദുല്ല സ്വാഗതവും കെ.എൻ. ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ, മികവ് പ്രദർശനം, സ്നേഹസന്ധ്യ എന്നിവയും നടന്നു. വാർഷികത്തോടനുബന്ധിച്ച് സൗജന്യ നേത്രപരിശോധനാ ക്യാമ്പ്, സൗജന്യ കുടിവെള്ള പരിശോധനാ ക്യാമ്പ് തുടങ്ങിയവ നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.