ഡോ. ഡി.കെ. ബാബു വിരമിച്ചു

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഡി.കെ. ബാബു 33 വർഷത്തെ സേവനത്തിനുശേഷം വിരമിച്ചു. അലീഗഢ് സർവകലാശാലയിൽനിന്ന് എം.എസ്സി കെമിസ്ട്രി ഒന്നാം റാങ്കോടെ പാസായ ശേഷം സി.ഡബ്ല്യൂ.ആർ.ഡി.എമ്മിൽ സയൻറിസ്റ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1985ൽ ഗുരുവായൂരപ്പൻ കോളജ് കെമിസ്ട്രി വിഭാഗത്തിൽ അധ്യാപകനായി. അണ്ടർ ഗ്രാജ്വേറ്റ് ഡിപ്പാർട്മ​െൻറായിരുന്ന കെമിസ്ട്രിയെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്പാർട്മ​െൻറും പിന്നീട് റിസർച് ഡിപ്പാർട്മ​െൻറും ആക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ ജില്ല പ്രസിഡൻറ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നീ പദവികളും വഹിച്ചു. കാലിക്കറ്റ് സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ് അംഗമായും കാലിക്കറ്റിലും എം.ജിയിലും കെമിസ്ട്രി പഠന കേന്ദ്രം അംഗമായും പ്രവർത്തിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല പ്രസിഡൻറ്, ജനകീയാസൂത്രണ പ്രസ്ഥാനത്തി​െൻറ ഫാക്കൽറ്റി എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ഡോ. അനിത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.