പുസ്തക ചർച്ചയും പുസ്തക പ്രകാശനവും

കോഴിക്കോട്: സുപ്രഭാതം എക്സിക്യൂട്ടിവ് എഡിറ്റർ എ. സജീവൻ രചിച്ച 'ഒരമുസ്ലിമി​െൻറ പ്രിയപ്പെട്ട ഇസ്ലാം' എന്ന കൃതിയെക്കുറിച്ചുള്ള ചർച്ച ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ തീവ്രവാദവും പ്രത്യയശാസ്ത്ര സഹോദരങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷരാഷ്ട്രീയമാണ് ഇന്ത്യയിൽ നടപ്പാക്കുന്നത്. മാധ്യമങ്ങളെയും ഭരണഘടന ഉപകരണങ്ങളെയും തീവ്രവലതുപക്ഷത്തേക്ക് വലിച്ചുനീക്കിക്കൊണ്ടിരിക്കുന്നു. എതിർ ശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്ന ഭയാനകമായ അവസ്ഥയെ നേരിടുന്നത് 'ഒരമുസ്ലിമി​െൻറ പ്രിയപ്പെട്ട ഇസ്ലാം' ഉൾെപ്പടെയുള്ള പുസ്തകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്്വി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ. ബൈജുനാഥ്, നവാസ് പൂനൂർ, എ. സജീവൻ എന്നിവർ സംസാരിച്ചു. വിവിധ പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. ഹാദിയ സ​െൻറർ ഫോർ സോഷ്യൽ എക്സലൻസി​െൻറ ആഭിമുഖ്യത്തിലാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.