കരാറുകാർ സമരം തുടരുന്നു; ​മാവൂരിൽ ൈപപ്പ്​ അറ്റകുറ്റപ്പണിക്ക്​ ബദൽ സംവിധാനം തേടും​

മാവൂർ: ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ൈപപ്പ് ലൈനിൽ അടുവാട് ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കുന്നതിന് ബദൽ സംവിധാനം തേടാൻ ആലോചന. കരാറുകാരുടെ സമരം കാരണം ൈപപ്പ് നന്നാക്കൽ വൈകുന്ന സാഹചര്യത്തിലാണ് ബദൽ ആലോചിക്കുന്നത്. അതേസമയം, െവള്ളിയാഴ്ച രാവിലെ ഭാഗികമായി ജലവിതരണം തുടങ്ങി. പൈപ്പ് വെള്ളം മാത്രം ആശ്രയിക്കുന്ന നിരവധി കുടുംബങ്ങൾ ശുദ്ധജലം ലഭിക്കാതെ ദുരിതത്തിലായ സാഹചര്യത്തിൽ താൽക്കാലിക ആശ്വാസം നൽകാനാണ് വാൽവ് തുറന്നുകൊടുത്തത്. വിതരണലൈനിലെ നല്ലൊരു ശതമാനം ജലം അടുവാട് ൈപപ്പ് പൊട്ടിയ ഭാഗത്ത് പാഴായെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജലം ശേഖരിക്കാൻ ഇതുകൊണ്ട് കഴിഞ്ഞു. ൈപപ്പ് പൊട്ടിയതിനുശേഷം ജലം പാഴാകുന്നത് തടയാൻ കരിമലയിലെ ടാങ്കിൽനിന്നുള്ള ജലവിതരണ ലൈനിലെ വാൽവ് അടച്ചതായിരുന്നു. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് ഭാഗികമായി ജലം വിതരണം ചെയ്തത്. ൈപപ്പിലെ അമിതമായ ചോർച്ച കാരണം ഉയർന്ന പ്രദേശങ്ങളിൽ ജലം എത്തിയില്ല. ഇൗ സാഹചര്യത്തിലാണ് ൈപപ്പ് നന്നാക്കാൻ ബദൽ സംവിധാനം ആലോചിക്കുന്നത്. പുറത്തുള്ള തൊഴിലാളികളെ ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുകയാണ് ചെയ്യുക. ഉന്നതതലത്തിൽനിന്ന് അനുമതി കിട്ടിയാൽ തിങ്കളാഴ്ച തന്നെ അറ്റകുറ്റപ്പണി തുടങ്ങാനാണ് ശ്രമം. ഒരാൾ ആഴത്തിലാണ് മൂന്നിഞ്ച് വ്യാസത്തിലുള്ള ൈപപ്പ് കടന്നുപോകുന്നത്. റോഡിന് പരിക്കേൽക്കാതെ കുഴിയെടുത്ത് നന്നാക്കാനാണ് തീരുമാനം. എങ്കിലും പൊതുമരാമത്ത് വകുപ്പി​െൻറ അനുമതിയും തേടിയിട്ടുണ്ട്. താത്തൂർ പൊയിലിലെ പമ്പ് ഹൗസിൽനിന്നുള്ള ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ൈപപ്പ് മാവൂർ-കെട്ടാങ്ങൽ റോഡിൽ അടുവാട് വയലിനു സമീപമാണ് ഏതാനും ദിവസം മുമ്പ് പൊട്ടിയത്. വടക്കൻ ജില്ലകളിലെ കരാറുകാർ ബിൽ തുക ലഭിക്കാത്തതു കാരണം സമരത്തിലായതാണ് അറ്റകുറ്റപ്പണി വൈകാൻ കാരണം. േകാഴിക്കോട് ഡിവിഷനിൽ മൂന്ന് സ്ഥലത്ത് ഇത്തരത്തിൽ പ്രശ്നം നേരിടുന്നുണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ഉന്നതതല ചർച്ചയിലും പരിഹാരമുണ്ടായില്ല. മൂന്നുമാസത്തെ ബിൽതുക നൽകാൻ സർക്കാർ സന്നദ്ധമായെങ്കിലും ഏറെനാളായി മുടങ്ങിക്കിടക്കുന്ന ആറുമാസത്തെയും തുക ലഭിക്കണമെന്നാണ് കരാറുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.