കോഴിക്കോട്: ആധാർ കാർഡിെൻറ കാര്യത്തിൽ സർക്കാറിെൻറ പുതിയ നിബന്ധനകൾ കാരണം പ്രവാസികൾ ആശങ്കയിലാണെന്ന് പ്രവാസി കോഒാഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു. ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രവാസികൾക്ക് ആധാർ കാർഡ് ലഭിക്കണമെങ്കിൽ 182 ദിവസം ഇന്ത്യയിൽ തുടർച്ചയായി നിൽക്കണമെന്ന നിയമം പ്രയാസം സൃഷ്ടിച്ചിരിക്കുകയാണെന്നും നിബന്ധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. എം. രാധാകൃഷ്ണൻ, സുരേന്ദ്രൻ പെരുമണ്ണ, കെ.പി. സിദ്ദീഖ്, ടി.കെ.സി. അബ്ദുല്ല, റഹീം മാളിയക്കൽ, ജേക്കബ് ജോൺ കീത്ര, എം.സി. രമേഷ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹസ്സയിനാർ തളങ്കര സ്വാഗതം പറഞ്ഞു. പൊതുകിണർ സംരക്ഷണം കക്കോടി: ഗ്രാമ പഞ്ചായത്ത് സാക്ഷരത മിഷൻ മോരിക്കര തുടർ വിദ്യാകേന്ദ്രത്തിെൻറ നേതൃത്വത്തിൽ ചിറ്റടിക്കടവിനടുത്തുള്ള മനന്തല-വളപ്പിൽ കോളനിയുടെ കുടിവെള്ള പദ്ധതിയുടെ കിണർ സംരക്ഷണാർഥം പഠന റിപ്പോർട്ട് തയാറാക്കി. കിണറിെൻറ സമീപമുള്ള വീടുകളിൽ സ്ഥിതി വിവരണ പഠനം നടത്തി. പരിസ്ഥിതി സാക്ഷരത പഠന റിപ്പോർട്ട് പ്രകാശനവും സെമിനാർ ഉദ്ഘാടനവും പഞ്ചായത്തംഗം ശ്രീജില നിർവഹിച്ചു. സാക്ഷരത സമിതി അംഗം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രേരക് വാസുദേവൻ സ്വാഗതവും ഇന്ദു സനൂപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.