ആശ്വാസം; റോഡിലേക്ക് ചരിഞ്ഞ മരം മുറിച്ചുനീക്കി ഫറോക്ക് ടൗണിലേക്കുള്ള പ്രവേശന ഭാഗത്തായിരുന്നു ഗതാഗതതടസ്സമുണ്ടാക്കിയ മരം

ഫറോക്ക്: രണ്ടാഴ്ചയിലധികമായി റോഡിലേക്ക് ചരിഞ്ഞ് വാഹന ഗതാഗതത്തിന് തടസ്സമായിരുന്ന മരം ഫയർ ഫോഴ്സ് മുറിച്ചു മാറ്റി. റെയിൽവേയുടെ ഭൂമിയിലെ തണൽ മരമാണ് റോഡിലേക്ക് ചരിഞ്ഞ് അപകടഭീഷണിയായിരുന്നത്. പഴയപാലം കഴിഞ്ഞ് ഫറോക്ക് ടൗണിലേക്കുള്ള പ്രവേശന ഭാഗത്തെ റോഡിലായിരുന്നു മരം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ കാറ്റിലും മഴയിലും ചരിഞ്ഞ മരം ഏതു നിമിഷവും നിലംപതിക്കുമെന്ന നിലയിൽ ഇരുമ്പു തൂണിൽ തട്ടി നിൽക്കുകയായിരുന്നു. രണ്ടാഴ്ചയിലധികമായി തിരക്കേറിയ റോഡിൽ ഇത് ഗതാഗത സ്തംഭനത്തിനും കാരണമായിരുന്നു. ബുധനാഴ്ച മരം റോഡിലേക്ക് നിലംപതിച്ചതോടെ പഴയപാലത്തിലും ഫറോക്ക് ടൗണിലേക്കുള്ള റെയിൽവേ സ്റ്റേഷനു മുന്നിലുള്ള റോഡിലും ടൗണിലും രാവിലെ എട്ടരയോടെ വീണ്ടും ഗതാഗതം സ്തംഭിച്ചു. മീഞ്ചന്തയിൽ നിന്നെത്തിയ ഫയർ യൂനിറ്റിലെ സ്റ്റേഷൻ ഓഫിസർ പാനോത്ത് അജിത്ത് കുമാർ, ലീഡിങ് ഫയർമാൻ ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി 11 മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.