ട്രെയിനിൽ മാല മോഷ്​ടിച്ച രണ്ട്​ തമിഴ്​ സ്​ത്രീകൾ പിടിയിൽ

ട്രെയിനിൽ മാല മോഷ്ടിച്ച രണ്ട് തമിഴ് സ്ത്രീകൾ പിടിയിൽ കോഴിക്കോട്: ട്രെയിനിൽ മാല മോഷ്ടിച്ച രണ്ട് തമിഴ് സ്ത്രീകളെ േകാഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടിയിൽനിന്ന് പരശുറാം ട്രെയിനിൽ കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന മേപ്പയൂർ സ്വദേശിനി ബേബിയുടെ അഞ്ചരപവൻ തൂക്കംവരുന്ന സ്വർണമാല മോഷ്ടിച്ച മധുര സ്വദേശികളായ ഇന്ദു എന്ന ഇന്ദ്രാണി, മാരു എന്ന മാരിമുത്തു എന്നിവരെയാണ് ചേമഞ്ചേരി റെയിൽവേ പ്ലാറ്റ്ഫോമിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും െമാഫ്യൂസിൽ ബസ്സ്റ്റാൻഡിലും നടന്ന പല കളവു കേസുകളിലും ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനയുണ്ട്. കഴിഞ്ഞയാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ചെന്നൈ സ്വദേശിനിയുെട ബാഗിൽനിന്ന് 25 പവൻ സ്വർണാഭരണങ്ങൾ കളവു ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഇൗ തമിഴ് സ്ത്രീകളുള്ളതായി കരുതുന്നു. മധുരയിൽനിന്നും ഏഴു കിലോമീറ്റർ മാറി മോഷണവും പിടിച്ചുപറിയും കുലത്തൊഴിലായി സ്വീകരിച്ച കലമേട് എന്ന സ്ഥലത്ത് വിദഗ്ധ പരിശീലനം കിട്ടിയ വലിയ ശൃംഖലയിലെ കണ്ണികളാണ് പിടികൂടിയ സ്ത്രീകളെന്ന് പൊലീസ് പറഞ്ഞു. കേരളംപോലുള്ള പല സംസ്ഥാനങ്ങളിലേക്ക് ഉത്സവകാലങ്ങളിൽ ഇവർ സംഘമായെത്തും. ഇവർ കൂലിവ്യവസ്ഥയിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരാണ്. മുതലുകൾ കൈപ്പറ്റുന്നവരെ കുറിച്ചോ ഉൗരിനെപ്പറ്റിയോ പൊലീസിന് വിവരംനൽകിയാൽ അവരെ ഉൗരിൽനിന്ന് പുറത്താക്കുകയും കൊടും പീഡനങ്ങൾക്കിരയാക്കുകയും ചെയ്യും. അതുകൊണ്ട് ഇവർ പൊലീസിനോട് തുടർ അന്വേഷണത്തിന് സഹകരിക്കാറില്ല. പിടിയിലായാൽ തെറ്റായ മേൽവിലാസം നൽകുകയും ജാമ്യത്തിലിറങ്ങി കോടതി നടപടികളിൽനിന്ന് ഒഴിഞ്ഞുമാറുകയുമാണ് പതിവ്. പിടിക്കപ്പെട്ടാൽ കുറ്റകൃത്യത്തെ കുറിച്ചോ, മുതലുകളെ കുറിച്ചോ കൈമാറിയവരെ കുറിച്ചോ വിവരവും പൊലീസിന് കൈമാറരുതെന്നും ഏതുവിധേനയും ജയിലിലെത്തിയാൽ എല്ലാതരം നിയമ പരിരക്ഷ നൽകിക്കൊള്ളാമെന്ന് ഇൗ സംഘം ഉറപ്പു നൽകുന്നുണ്ടെന്നും പൊലീസ് പറയുന്നു. എസ്.െഎ ബി.കെ സിജു, എ.എസ്.െഎ ശ്രീനിവാസൻ, എ.എസ്.െഎ സാംസൺ, ഡബ്ല്യു.സി.പി.ഒ പ്രസീത, ആർ.പി.എഫ് കോൺസ്റ്റബിൾമാരായ ദേവരാജൻ, സുധീർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്. padam; TAMIL LADY cap: മോഷണകേസിൽ പിടയിലായ തമിഴ് സ്ത്രീകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.