എൽ.ഡി.എഫ് സർക്കാറിെൻറ നേട്ടം ബാർ ഹോട്ടലുകൾ തുറന്നത് ^എം.കെ. രാഘവൻ എം.പി

എൽ.ഡി.എഫ് സർക്കാറി​െൻറ നേട്ടം ബാർ ഹോട്ടലുകൾ തുറന്നത് -എം.കെ. രാഘവൻ എം.പി എൽ.ഡി.എഫ് സർക്കാറി​െൻറ നേട്ടം ബാർ ഹോട്ടലുകൾ തുറന്നത് -എം.കെ. രാഘവൻ എം.പി താമരശ്ശേരി: എൽ.ഡി.എഫ് സർക്കാറി​െൻറ ഒരു വർഷക്കാലത്തെ നേട്ടം, നോക്കിയാൽ കാണുന്ന ദൂരത്തെല്ലാം ബാർ ഹോട്ടലുകൾ തുറന്നതും മദ്യമുതലാളിമാരെ സഹായിച്ചതുമാണെന്ന് എം.കെ. രാഘവൻ എം.പി. താമരശ്ശേരിക്കടുത്ത് കുടുക്കിലുമ്മാരത്ത് കോൺഗ്രസ് ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാർ ഹോട്ടലുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ആഘോഷക്കാലമായിട്ടുപോലും നിത്യോപയോഗ സാധനങ്ങൾക്ക് പൊള്ളുന്ന വിലയായത് കാരണം സാധാരണക്കാർ പൊറുതിമുട്ടുകയാണെന്നും വിപണിയിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ബാലകൃഷ്ണൻ പല്ലങ്ങോട് അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. ഹബീബ് തമ്പി, നവാസ് ഈർപ്പോണ, കെ. സരസ്വതി, വിദ്യ ബാലകൃഷ്ണൻ, ജസീർ പള്ളിവയൽ, ധനീഷ് ലാൽ, പി. ഗിരീഷ് കുമാർ, ടി.ആർ.ഒ കുട്ടൻ, സി.ടി. ഭരതൻ എന്നിവർ സംസാരിച്ചു. photo tsy - indiraji janma shadabthi- MK.Raghavan MP താമരശ്ശേരി കുടുക്കിലുമ്മാരത്ത് കോൺഗ്രസ് ബൂത്ത് സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു നൂറോളം നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റൊരുക്കി ശിഹാബ് തങ്ങൾ സ​െൻറർ താമരശ്ശേരി: തച്ചംപൊയിൽ ശിഹാബ് തങ്ങൾ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ പ്രദേശത്തെ നൂറോളം നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സരസ്വതി വിതരണോദ്ഘാടനം നിർവഹിച്ചു. ലത്തീഫ് തച്ചംപൊയിൽ അധ്യക്ഷത വഹിച്ചു. എൻ.പി. റസാഖ് മാസ്റ്റർ, പി.സി. നാസർ, സി.പി. ഖാദർ, എൻ.പി. മുഹമ്മദലി മാസ്റ്റർ, വി.എം. ഇമ്പിച്ചി ഹാജി, അലി തച്ചംപൊയിൽ, എൻ.പി. ഇബ്രാഹീം, എ.കെ. സുൽഫിക്കർ, എൻ.പി. ഹബീബ്, ടി.പി. നസീർ, ജലീൽ, ഇസ്ഹാഖ് ചാലക്കര, ടി.പി. ഖാദർ, വി.പി. ആണ്ടി, എ.പി. ബഷീർ, എ.കെ. ഖാദർ, ടി.പി. ജലീൽ, എൻ.പി. ഭാസ്കരൻ, വേലായുധൻ എന്നിവർ സംസാരിച്ചു. ജലീൽ തച്ചംപൊയിൽ സ്വാഗതവും സിദ്ദീഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.