ലൈഫ് ഭവനപദ്ധതി: തിരുവമ്പാടി പഞ്ചായത്ത് ഭരണസമിതിയിൽ ഇറങ്ങിപ്പോക്ക്

അനർഹരെ ഗുണഭോക്താക്കളാക്കിയെന്ന് യു.ഡി.എഫ് തിരുവമ്പാടി: ലൈഫ് മിഷൻ ഭവന പദ്ധതി മാനദണ്ഡങ്ങൾ പാലിക്കാതെ നടപ്പാക്കുന്നതായി ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ തിരുവമ്പാടി പഞ്ചായത്ത് ഭരണസമിതിയിൽ നിന്ന് ഇറങ്ങിപ്പോയി. അനർഹരെ പദ്ധതിയുടെ ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെടുത്തിയെന്നാണ് ആക്ഷേപം. ദരിദ്രരായ ഭവനരഹിതർക്ക് പദ്ധതി ആനുകൂല്യം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഗ്രാമപഞ്ചായത്തിലെ സ്വന്തമായി പാർപ്പിടമില്ലാത്ത നിരവധി പാവപ്പെട്ടവർ ഗുണഭോക്തൃ പട്ടികക്ക് പുറത്താണെന്ന് യു.ഡി.എഫ് ആരോപിച്ചു. നിലവിലെ പട്ടിക റദ്ദാക്കി അർഹരായ ഭവനരഹിതരെ ഉൾപ്പെടുത്തി പുതിയ ഗുണഭോക്തൃപട്ടിക തയാറാക്കണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഭരണസമിതി അംഗങ്ങളായ ടി.ജെ. കുര്യാച്ചൻ, ടോമി കൊന്നക്കൽ, റോബർട്ട് നെല്ലിക്കാതെരു, വിൽസൺ ടി. മാത്യു, ഓമന വിശ്വംഭരൻ, പൗളിൻ മാത്യു എന്നിവരാണ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.