രണ്ടാഴ്ച മുമ്പും ഇവിടെ കള്ളന്‍ കയറിയിരുന്നു ഉള്ള്യേരി: രണ്ടാഴ്ച മുമ്പ് മോഷണശ്രമം നടന്ന വീട്ടില്‍ വീണ്ടും മോഷണശ്രമം. ഉള്ള്യേരി പെട്രോള്‍ പമ്പിനു സമീപം ദയ വില്ലയില്‍ പി.കെ. ഇമ്പിച്ചിമൊയ്തിയുടെ വീട്ടിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ കള്ളന്‍ കയറിയത്. മുന്‍വശത്തെ വാതില്‍ തകര്‍ത്തു അകത്തു കടന്ന മോഷ്ടാവ് മറ്റു റൂമുകളുടെ വാതിലുകളും കുത്തിത്തുറന്നു. എല്ലാ മുറികളിലെയും സാധനങ്ങള്‍ മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്. ഉള്ള്യേരി അങ്ങാടിയില്‍ കാവല്‍ ജോലിചെയ്യുന്ന ഗൂര്‍ഖയാണ് മോഷണശ്രമം പരിസരവാസികളുടെ ശ്രദ്ധയില്‍ പെടുത്തിയത്. വീട്ടുടമ കുടുംബസമേതം വിദേശത്താണ്. പണമോ സ്വര്‍ണമോ വീട്ടില്‍ സൂക്ഷിക്കാതിരുന്നതിനാല്‍ മോഷ്ടാവിന് ഒന്നും ലഭിച്ചില്ല. ഇതേ വീട്ടില്‍ രണ്ടാഴ്ചമുമ്പ് മോഷണ ശ്രമം നടത്തിയെങ്കിലും മുകള്‍നിലയിലെ വാതില്‍ പൊളിക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്തോളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ദിവസങ്ങള്‍ക്കുമുമ്പ് തെരുവത്ത് കടവ് അങ്ങാടിക്ക് സമീപത്തെ അടച്ചിട്ട വീട്ടിലും സമാനമായ രീതിയില്‍ മോഷണശ്രമം നടന്നിരുന്നു. ചെറിയ ഇടവേളക്കുശേഷം മോഷ്ടാക്കള്‍ രംഗത്തിറങ്ങിയത് നാട്ടുകാരില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. രാത്രികാല പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.