വെള്ളിമാട്കുന്ന്: എക്സൈസ് ഗാർഡ് പാറോപ്പടി സ്വേദശി ലക്ഷ്മിയെ ആക്രമിച്ച സംഭവത്തിൽ യുവാവിനെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് സമീപവാസിയായ തെക്കേ പുറങ്ങോട്ട് സുരേഷ് (38) ലക്ഷ്മിയെ വീട്ടിൽ കയറി ആക്രമിച്ചതായി ചേവായൂർ പൊലീസിൽ പരാതിപ്പെട്ടത്. പരാതിയെ തുടർന്ന് ചേവായൂർ എസ്.െഎ ഇ.കെ. ഷിജു, ജൂനിയർ എസ്.െഎ ദിജേഷ് എന്നിവരുടെ നേതൃത്വത്തിൽ സുരേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടിലെ വാതിൽ തള്ളിത്തുറന്ന് ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. --------- പോക്സോ കേസിൽ വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയിൽ കക്കോടി: പോക്സോ കേസിൽ വിദേശത്തേക്ക് മുങ്ങിയ പ്രതിയെ വിമാനത്താവളത്തിൽ പിടികൂടി. 2015ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസിെൻറ കണ്ണുവെട്ടിച്ച് ദുബൈയിലേക്ക് കടന്ന ചേളന്നൂർ മേയണ മീത്തൽ സനൽകുമാറി (25)നെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞദിവസം വിദേശത്തുനിന്ന് തിരിച്ച് നാട്ടിലേക്ക് വരാൻ മുംബൈ അന്തർദേശീയ വിമാനത്താവളത്തിൽ ഇറങ്ങവെ അധികൃതർ പിടികൂടുകയായിരുന്നു. ചേവായൂർ എ.എസ്.െഎ ബാലകൃഷ്ണൻ, സി.പി.ഒ വിനു എന്നിവർ മുംബൈയിലേക്ക് തിരിക്കുകയും സനൽകുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സനൽകുമാറിനെതിരെ കോടതി വാറൻറ് പുറപ്പെടുവിച്ചിരുന്നു. കേക്കാടി മൂേട്ടാളി സ്വദേശിയായ സനൽകുമാർ ചേളന്നൂരിേലക്ക് താമസം മാറ്റിയതാണെന്ന് പൊലീസ് പറഞ്ഞു. ചേവായൂർ എസ്.െഎ ഇ.കെ. ഷിജു, ജൂനിയർ എസ്.െഎ ദിജേഷ് എന്നിവരുടെ നേതൃത്വത്തിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.