കൊടിയത്തൂർ: കഴിഞ്ഞ രണ്ടു ദിവസമായി പ്രതിഷേധം കാരണം നിർത്തിവെച്ച നിർദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ്ലൈൻ പദ്ധതി പ്രവൃത്തി പുനരാരംഭിച്ചു. ബുധനാഴ്ച രാവിലെ വൻ പൊലീസ് സന്നാഹത്തോടെയാണ് പ്രവൃത്തി ആരംഭിച്ചത്. കൊടുവള്ളി സി.ഐ എൻ. ബിശ്വാസ്, താമരശ്ശേരി സി.ഐ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ 120ഓളം വരുന്ന പൊലീസുകാരാണ് ഗെയിൽ അധികൃതർക്ക് സംരക്ഷണം നൽകാനെത്തിയത്. അതിനിടെ പ്രവൃത്തിക്കായി പദ്ധതിപ്രദേശെത്തത്തിച്ച മണ്ണുമാന്തിയന്ത്രം കേടുവരുത്തിയതോടെ ഏറെ വൈകിയാണ് പ്രവൃത്തി തുടങ്ങിയത്. മറ്റൊരു മണ്ണുമാന്തിയന്ത്രം സ്ഥലത്ത് എത്തിക്കുകയായിരുന്നു. സമരസമിതിയുടെ സമരപ്പന്തലിൽ സ്ഥാപിച്ച ഗെയിൽ വിരുദ്ധ ഫ്ലക്സ് ബോർഡും പൊലീസ് എടുത്തുമാറ്റി. പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനാവശ്യമായ പ്രവൃത്തികളും മുറിച്ചുമാറ്റുന്ന മരങ്ങൾക്ക് നമ്പറിടുന്ന പ്രവൃത്തിയുമാണ് ബുധനാഴ്ച നടന്നത്. രണ്ടു മാസം മുമ്പ് സർവേ നടത്തിയതുപോലെ സമരക്കാരെ ദിനംപ്രതി കുറച്ചുകൊണ്ടുവന്ന് പ്രവൃത്തി നടത്താമെന്ന തന്ത്രമാണ് ഗെയിൽ അധികൃതർ പയറ്റുന്നെതന്ന് നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.