ഭാരവാഹികൾ

തിരുവമ്പാടി: കത്തോലിക്ക കോൺഗ്രസ് (എ.കെ.സി.സി) താമരശ്ശേരി രൂപത : ബേബി പെരുമാലിൽ (പ്രസി), ചാക്കോ കാളംപറമ്പിൽ, തോമസ് മുണ്ടപ്ലാക്കൽ (വൈസ് പ്രസി), അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ (ജന. സെക്ര). കെ.പി. ബേബി കിഴക്കേഭാഗം, അനീഷ് വടക്കേൽ, ബെന്നി ജോൺ എടത്തിൽ (സെക്ര) ജോസ് തോമസ് കുന്നേൽ (ട്രഷ.) കെ.ജെ ആൻറണി (സംസ്ഥാന കമ്മറ്റിയംഗം). തിരഞ്ഞെടുപ്പ് യോഗം മാർ റമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് അഗ്നിശമനസേന പരിശീലനം ഈങ്ങാപ്പുഴ: അഗ്നിശമന ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വിദ്യാർഥികൾ സജ്ജമാക്കുന്നതിന് കൈതപ്പൊയിൽ എം.ഇ.എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾക്ക് കോഴിക്കോട് ഫയർ ആൻഡ് റസ്ക്യൂ സർവിസ് ഡിവിഷനൽ ഓഫിസർ അരുൺ ഭാസ്ക്കറി​െൻറ നേതൃത്വത്തിൽ പരിശീലനം നൽകി. അഗ്നിബാധ അണക്കുന്നതിനും പൊള്ളലേറ്റവരെ പരിചരിക്കുന്നതും ഗ്യാസ് സിലിണ്ടർ അപകടം തടയുന്നതിനും പ്രത്യേക പരിശീലനവും നൽകി. സ്കൂൾ മാനേജർ കെ.എം.ഡി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഫയർമാൻ മധു, രമേഷ്, സന്ദീപ് എന്നിവർ നേതൃത്വം നൽകി. എ.സി. അബദുൽ അസീസ്, ഷീബ, കൃപ, മനോജ്, എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ജോസഫ് പുളിമൂട്ടിൽ സ്വാഗതവും കെ.എ. സുനിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.