ബ്ലോക് കേരളോത്സവം: വോളിബാൾ, ചെസ്​ മത്സരങ്ങൾ കറുത്തപറമ്പിൽ

മുക്കം: കുന്നമംഗലം ബ്ലോക്ക് കേരളോത്സവത്തി​െൻറ വോളിബാൾ, ചെസ് മത്സരങ്ങൾ ഈ മാസം 15ന് കറുത്തപറമ്പിൽ നടക്കും. മത്സരങ്ങളുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് മെംബർ വി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കേരളോത്സവം സംഘാടകസമിതി ചെയർമാൻ രവി, വാർഡ് മെംബർ സവാദ് ഇബ്രാഹിം, വികസന സമിതി കൺവീനർ എൻ. ശ്രീനിവാസൻ. കെ.പി. കുഞ്ഞൻ, പി. ഖാലിദ്, കെ.കെ. മുജീബ്, ഒ. സുഭാഷ്, വിജയൻ മോലിക്കാവ് എന്നിവർ സംസാരിച്ചു. വി.എൻ. ശുഹൈബ് (ചെയർ) വി. ജയപ്രകാശ്, കെ.പി. വാസു, കെ.വി. മജീദ് (വൈ പ്രസി), സവാദ് ഇബ്രാഹിം (കൺ), കെ.വി. സുൽഫിക്കർ , മോണി, ബിജു (ജോ. കൺ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.