വ്യാപാരികൾ പുതിയ ബസ്സ്റ്റാൻറ്പരിസരം ശുചീകരിച്ചു താമരശ്ശേരി: താമരശ്ശേരി യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പുതിയ ബസ്സ്റ്റാൻഡ് പരിസരം ശുചീകരിച്ചു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. സരസ്വതി ഉദ്ഘാടനം ചെയ്തു. വി.വി.ഇ.എസ് യൂനിറ്റ് പ്രസിഡൻറ് അമീർ മുഹമ്മദ്ഷാജി, സെക്രട്ടറി റജി ജോസഫ്, കെ. മുഹമ്മദലി, എൻ.പി. മജീദ്, പി.പി. ഹാഫിസ് റഹ്മാൻ, കെ.കെ. മോഹനൻ, നൗഷാദ്ചെമ്പ്ര, മുർത്താസ്, അബ്്ദുൽ ലത്തീഫ്, ഷമീർ, പി.ടി. മൻസൂർഅലി എന്നിവർ നേതൃത്വം നൽകി. സി.എച്ച് അനുസ്മരണം താമരശ്ശേരി: കോരങ്ങാട് ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി സി.എച്ച് അനുസ്മരണം താമരശ്ശേരി പഞ്ചായത്ത് ജന. സെക്രട്ടറി പി.പി. ഹാഫിസ് റഹിമാൻ ഉദ്ഘാടനം ചെയ്തു. അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം എം.എ. ഗഫൂർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പി.എ. അബ്്ദുസ്സമദ് ഹാജി, എ.കെ. അസീസ്, എൻ.പി. മുഹമ്മദ് മാസ്റ്റർ, വി.പി. ആണ്ടി, കെ. റസാഖ് ഹാജി, എ.കെ. അബ്ബാസ്, അലി ഫൈസൽ, അബ്്ദുല്ലക്കുട്ടി മാസ്റ്റർ, മുഹമ്മദ് മുടൂർകുന്നുമ്മൽ, എം.ടി. ആലി ഹാജി സംസാരിച്ചു. ഹാഫിള് മുഹമ്മദ് ഷാമിൽ, താമരശ്ശേരി സർവിസ് കോ-ഓപറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട അഷ്റഫ് കോരങ്ങാട് എന്നിവർക്ക് ഉപഹാരം സമ്മാനിച്ചു. എ.പി. ഹബീബ് റഹ്മാൻ സ്വാഗതവും എ.പി. സമദ് നന്ദിയും പറഞ്ഞു. ഡഫ് ഫൗണ്ടേഷൻ വാർഷികം താമരശ്ശേരി: മലബാർ ഡഫ് ഫൗണ്ടേഷൻ ഒന്നാം വാർഷികം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. മോട്ടോർ സൈക്കിളിൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ സ്വന്തമായി പര്യടനം നടത്തിയ ബധിര യുവാവ് പി.എസ്. ഷിനാന് സ്വീകരണം നൽകി. പി. ബിജു, അബ്്ദുൽ അലി, കെ. അഷ്റഫ്, പി. മോഹൻദാസ്, ജോസഫ് മാത്യു, വദൂദ്, പി. സായിപ്രിയ എന്നിവർ സംസാരിച്ചു. സെമിനാർ, കലാപരിപാടി, അവാർഡ് വിതരണം എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.