ലൈഫ്​ മിഷൻ ഭവനപദ്ധതിക്ക്​ പിന്തുണയുമായി വ്യവസായ സമൂഹം

കോഴിക്കോട്: നവകേരള മിഷ​െൻറ ഭാഗമായി ഭവനരഹിതർക്കായി നടപ്പാക്കുന്ന ലൈഫ് മിഷൻ സമ്പൂർണ ഭവന സമുച്ചയ പദ്ധതിക്ക് കോഴിക്കോെട്ട വ്യാപാര, വ്യവസായ സമൂഹത്തി​െൻറ പൂർണ പിന്തുണ. ജില്ലയിൽ ഉള്ള്യേരിയിൽ നടപ്പാക്കുന്ന ഭവന സമുച്ചയ പദ്ധതിയിൽ വ്യവസായ പ്രമുഖർ പങ്കാളികളാകുന്നതുമായി ബന്ധെപ്പട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പിന്തുണ അറിയിച്ചത്. താജ് ഗേറ്റ്വേ ഹോട്ടലിൽ ജില്ല ഭരണകൂടമൊരുക്കിയ ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷനായിരുന്നു. ഉള്ള്യേരി ഗ്രാമപഞ്ചായത്തിൽ ആഞ്ജനൂർ മലയിലെ 15 ഏക്കർ സ്ഥലത്ത് ആദ്യഘട്ടം ആയിരം വീടുകൾ നിർമിക്കും. വീട് നൽകുന്ന കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിൽ പരിശീലനവും നൽകും. കുട്ടികൾക്കായി പഠനമുറിയും കമ്പ്യൂട്ടർ പരിശീലനകേന്ദ്രവും ഒരുക്കും. ചികിത്സക്കും മാലിന്യ നിർമാർജനത്തിനും സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഒരു സ്ക്വയർ ഫീറ്റിന് 2000 രൂപ എന്ന തോതിൽ പൊതുജനങ്ങൾക്കും സഹായം നൽകാമെന്ന് ജില്ല കലക്ടർ യു.വി. ജോസ് ചടങ്ങിൽ അറിയിച്ചു. കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റിൽ 40 കുടുംബങ്ങൾക്ക് അപ്പാർട്മ​െൻറ് നിർമിച്ച് നൽകുെമന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് കൂടിക്കാഴ്ചയിൽ വാഗ്ദാനം നൽകി. പി.കെ. അഹമ്മദ് (പി.െക. ഗ്രൂപ്), പി.വി. ചന്ദ്രൻ, പി.വി. ഗംഗാധരൻ, പി.വി. നിധീഷ് (കെ.ടി.സി ഗ്രൂപ്), പി.സി. താഹിർ (തായ് ഗ്രൂപ്), ഡോ. അബ്ദുല്ല ചെറയക്കാട്ട് (സ്റ്റാർ കെയർ ഹോസ്പിറ്റൽ), ബൈജു (െക്രഡായ് കോഴിക്കോട്), പി.പി. മുകുന്ദൻ (പീസ് ഗുഡ്സ് മർച്ചൻറ് അസോസിയേഷൻ), വിനോദ് സിറിയക് ( ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ആർക്കിടെക്റ്റ്സ്), സി.പി. കുഞ്ഞുമുഹമ്മദ് (െക.ആർ.എസ്), ഹലിഷ കള്ളിയത്ത് (കള്ളിയത്ത് ഗ്രൂപ്) തുടങ്ങിയ വ്യവസായ പ്രമുഖരാണ് കൂടിക്കാഴ്ചക്കെത്തി സഹായം വാഗ്ദാനം ചെയ്തത്. ജില്ല കലക്ടർ യു.വി ജോസ് സ്വാഗതവും ലൈഫ് മിഷൻ സി.ഇ.ഒ അദീല അബ്ദുല്ല നന്ദിയും പറഞ്ഞു. എം.എൽ.എമാരായ എം.കെ. മുനീർ, പുരുഷൻ കടലുണ്ടി തുടങ്ങിയവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.