റവന്യൂ ജില്ല സ്​കൂൾ ശാസ്​േത്രാത്സവം മീനങ്ങാടിയിൽ

കൽപറ്റ: വയനാട് റവന്യൂ ജില്ല സ്കൂൾ ശാസ്േത്രാത്സവം നവംബർ 14, 15 തീയതികളിൽ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. നവംബർ 14ന് രാവിലെ 9.30ന് പതാക ഉയർത്തലോടെ ആരംഭിക്കുന്ന മേള ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഒ.ആർ. കേളു എം.എൽ.എ അധ്യാപക അവാർഡ് ജേതാക്കളെ ആദരിക്കും. നവംബർ 15ന് ഉച്ചക്കുശേഷം 2.30ന് നടക്കുന്ന സമാപന സമ്മേളനം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത് അധ്യക്ഷത വഹിക്കും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലത ശശി സമ്മാനദാനം നിർവഹിക്കും. ശാസ്ത്ര--സാമൂഹികശാസ്ത്ര--ഗണിതശാസ്ത്ര -പ്രവൃത്തിപരിചയ--ഐ.ടി മേളകളിലായി ഉപജില്ലതല മത്സരങ്ങളിൽ വിജയികളായവരാണ് ശാസ്േത്രാത്സവത്തിൽ മാറ്റുരക്കുക. മത്സരങ്ങളുടെ സമയക്രമം: നവംബർ 14 രാവിലെ 9.30ന് ഗണിതശാസ്ത്രമേള തത്സമയ മത്സരങ്ങൾ (എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി), പ്രവൃത്തി പരിചയമേള തത്സമയ മത്സരങ്ങൾ, പ്രദർശന മത്സരങ്ങൾ (എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി), സാമൂഹിക ശാസ്ത്രമേള -അറ്റ്ലസ് നിർമാണം (ഹൈസ്കൂൾ, ഹയർ സെക്കൻഡറി), പ്രാദേശിക ചരിത്രരചന തത്സമയം (ഹൈസ്കൂൾ, ഹയർ സെക്കൻഡറി), പ്രസംഗം (യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി), പ്രാദേശിക ചരിത്രരചന അഭിമുഖം (എൽ.പി, യു.പി), ചരിത്രസംഭവങ്ങളുടെ ദൃശ്യാവിഷ്കാരം (യു.പി, ഹൈസ്കൂൾ), പത്രമാസിക കട്ടിങ് ശേഖരണം (ഹൈസ്കൂൾ). 10ന് ഐ.ടി മേള: -വെബ്പേജ് ഡിസൈനിങ് (യു.പി ഹൈസ്കൂൾ, ഹയർ സെക്കൻഡറി), മൾട്ടിമീഡിയ പ്രസ േൻറഷൻ (യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി). 11ന് മലയാളം ടൈപിങ് (യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി). നവംബർ 15-ന് രാവിലെ 9.30 ശാസ്ത്രമേള: (എല്ലാ മത്സരങ്ങളും-എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻൻഡറി), സാമൂഹികശാസ്ത്രമേള-പ്രാദേശിക ചരിത്രരചന അഭിമുഖം (ഹൈസ്കൂൾ, ഹയർ സെക്കൻഡറി), കലക്ഷൻസ് (എൽ.പി) മോഡൽസ് (എൽ.പി), ചാർട്ട് (എൽ.പി), വർക്കിങ് മോഡൽ (യു.പി ഹൈസ്കൂൾ, ഹയർ സെക്കൻഡറി, സ്റ്റിൽ മോഡൽ (യു.പി ഹൈസ്കൂൾ, ഹയർ സെക്കൻഡറി), പുരാവസ്തു ശേഖരണം (എൽ.പി, യു.പി, ഹൈസ്കൂൾ), പത്രമാസിക കട്ടിങ് ശേഖരണം (എൽ.പി, യു.പി), സ്റ്റാമ്പ് ശേഖരണം (യു.പി, ഹൈസ്കൂൾ), നാണയ ശേഖരണം (യു.പി, ഹൈസ്കൂൾ), മണ്ണ്-ശില -ഫോസിൽ ശേഖരണം (ഹൈസ്കൂൾ), 10ന് ഗണിത ശാസ്ത്രമേള -ഭാസ്കരാചാര്യ പേപ്പർ പ്രസേൻറഷൻ (യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി), ഐ.ടി മേള- ഡിജിറ്റൽ പെയിൻറിങ് (യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഐ.ടി ക്വിസ് (യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി), 10.30ന് ഐ.ടി. േപ്രാജക്ട് (ഹൈസ്കൂൾ). ശാസ്േത്രാത്സവത്തിന് വിദ്യാർഥിയുടെ ലോഗോ കൽപറ്റ: റവന്യൂ ജില്ല ശാസ്േത്രാത്സവത്തി​െൻറ ലോഗോ ഡിസൈൻ ചെയ്തത് പ്ലസ്വൺ വിദ്യാർഥി. മുട്ടിൽ വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയായ കെ.എസ്. കൃഷ്ണ സംപ്രീതിേൻറതാണ് ലോഗോ. വരദൂർ എ.യു.പി സ്കൂൾ അധ്യാപകൻ പി. കൃഷ്ണാനന്ദിേൻറയും ഷീജയുടേയും മകനാണ്. ഈ വർഷത്തെ ബത്തേരി സബ്ജില്ല സ്കൂൾ ശാസ്േത്രാത്സവത്തി​െൻറ ലോഗോ ഡിസൈൻ ചെയ്തതും സംപ്രീതാണ്. ലോഗോ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി നിവഹിച്ചു. ജോ. ജനറൽ കൺവീനർ സി.കെ. ഷാജി ലോഗോ ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് മെംബർ ഒ.ആർ. രഘു, പി.ടി.എ പ്രസിഡൻറ് കെ.ടി. ബിനു, എസ്.എം.സി ചെയർമാൻ മനോജ് ചന്ദനക്കാവ്, പി.എസ്. ഗിരീഷ്കുമാർ, ബാവ കെ. പാലുകുന്ന്, എൻ. മുഹമ്മദ് സാലി, പി. കൃഷ്ണാനന്ദൻ, കെ.എസ്. കൃഷ്ണ സംപ്രീത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.