അൽ ഇത്തിഹാദ് ഫുട്ബോൾ കോച്ചിങ് ഇന്ന് സമാപിക്കും

അൽ ഇത്തിഹാദ് ഫുട്ബാൾ കോച്ചിങ് ഇന്ന് സമാപിക്കും കൽപറ്റ: കഴിഞ്ഞ രണ്ടു മാസങ്ങളിലായി വയനാടി​െൻറ വിവിധ ഭാഗങ്ങളിൽ നടന്നുവന്ന അൽ ഇത്തിഹാദ് ഫുട്ബാൾ കോച്ചിങ് ക്യാമ്പ് വ്യാഴാഴ്ച സമാപിക്കും. ഇതി​െൻറ ഭാഗമായി നാല് ജില്ലകളിൽനിന്നുള്ള അണ്ടർ 13, അണ്ടർ -15, അണ്ടർ -18 ടീമുകളുടെ ഫുട്ബാൾ ഫെസ്റ്റിവലിന് ബുധനാഴ്ച താഴെ അരപ്പറ്റ ഫുട്ബാൾ സ്റ്റേഡിയത്തിൽ അരങ്ങുണർന്നു. വയനാട്, കോട്ടയം, കണ്ണൂർ, തൃശൂർ ജില്ലകളിൽനിന്നുള്ള ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. സമ്മർ ക്യാമ്പിൽ ജില്ലയിൽ 10 കേന്ദ്രങ്ങളിലായി 1175 കുട്ടികളാണ് പങ്കെടുത്തത്. ആഴ്ചയിൽ നാലു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ മൂന്നു ദിവസം പരിശീലനവും നാലാംദിനം മാച്ച്ഡേയുമായാണ് ക്രമീകരിച്ചിരുന്നത്. മൂന്നു വിഭാഗങ്ങളിലേക്കും വിവിധയിടങ്ങളിൽ സെലക്ഷനും നടത്തി. ഇതിൽനിന്ന് തെരഞ്ഞെടുത്ത കുട്ടികൾക്കായി അരപ്പറ്റയിൽ ഫൈനൽ സെലക്ഷനും നടന്നു. ഇവരിൽനിന്നാണ് ജില്ലയിലെ മൂന്ന് കാറ്റഗറിയിലേക്കുമുള്ള ടീമുകളെ തെരഞ്ഞെടുത്തത്. പട്ടികവർഗ വിദ്യാർഥികളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെയും സൗജന്യമായാണ് ക്യാമ്പിൽ പങ്കെടുപ്പിച്ചത്. ഒരു സ​െൻററിൽ നാല് കോച്ചുമാരെന്ന രീതിയിലായിരുന്നു പരിശീലനം. തുടർദിവസങ്ങളിലും ജില്ലയിലെ വിവിധയിടങ്ങളിലെ സ​െൻററുകളിൽ പരിശീലനം തുടരും. അൽ ഇത്തിഹാദ് ചെയർമാൻ ഖമറദ്ദീൻ അറക്കൽ, വിദേശ കോച്ച് സജലിയാൻ സുരൻ, ഹെഡ്കോച്ച് ഷഫീഖ് പി. ഹസൻ, ഫൈസൽ ബാപ്പു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. മുട്ടിൽ പഞ്ചായത്ത് മുസ്ലിംലീഗ് ധർണ മുട്ടിൽ: ബോർഡ് യോഗത്തിൽ സ്ഥിരമായി പെങ്കടുക്കാത്ത മെംബറുടെ ഒപ്പ് മിനിറ്റ്സിൽ രേഖപ്പെടുത്തി സത്യപ്രതിജ്ഞലംഘനം നടത്തിയ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനെ പുറത്താക്കുക, പഞ്ചായത്തി​െൻറ വികസന മുരടിപ്പിന് അറുതിവരുത്താൻ എം.പി, എം.എൽ.എ, ജില്ല^ബ്ലോക്ക് പ്രസിഡൻറുമാർ, ജില്ല കലക്ടർ ഉൾപ്പെടെ സർവകക്ഷി യോഗം വിളിച്ചുചേർക്കുക, മുട്ടിൽ ടൗണി​െൻറ പരിധികൾ ഉൾക്കൊണ്ട് ടാക്സി പെർമിറ്റുകൾ പരിമിതപ്പെടുത്തുക, ടൗണിൽ പൊതുപരിപാടികൾക്കായി പ്രത്യേകം സ്ഥലം തയാറാക്കുക, മുൻ എം.എൽ.എ എം.വി. ശ്രേയാംസ്കുമാർ പല വാർഡുകളിലും അനുവദിച്ച ഫണ്ടി​െൻറ ഭരണാനുമതിയും സാേങ്കതികാനുമതിയും നേടിെയടുക്കാൻ ശ്രമം നടത്തുക, ബിൽഡിങ് നിർമാണത്തിനുവേണ്ടിയുള്ള അപേക്ഷയിൽ ഉടൻ തീർപ്പുകൽപിക്കുക, വര്യാട്കുന്ന് അംഗൻവാടി ഹെൽപർ തസ്തിക നിയമനം റദ്ദ് ചെയ്ത് സർക്കാർ റൂൾ പ്രകാരം നിയമനം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് വടകര മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൽപറ്റ മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് റസാഖ് കൽപറ്റ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം.കെ. ഫൈസൽ സ്വാഗതം പറഞ്ഞു. മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. റഷീദ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സലീം മേമന, ഗ്രാമപഞ്ചായത്ത് മെംബർ ബാലകൃഷ്ണൻ, പി.സി. അയ്യപ്പൻ, ഫൈസൽ എൻ.ബി, സി. മൊയ്തീൻ, മൊയ്തു മേസ്തിരി, ഉസ്മാൻകോയ ദാരിമി, ലത്തീഫ് കക്കറത്ത്, ഒ.കെ. സക്കീർ, പി. സിറാജ് എന്നിവർ സംസാരിച്ചു. ഇബ്രാഹിം തെനേരി നന്ദി പറഞ്ഞു. photo: wedlwdl19 മുട്ടിൽ പഞ്ചായത്ത് മുസ്ലിംലീഗ് ധർണ കൽപറ്റ മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് റസാഖ് കൽപറ്റ ഉദ്ഘാടനം ചെയ്യുന്നു പിണങ്ങോട് ഐഡിയൽ കോളജ് പ്ലസ് വൺ അഡ്മിഷൻ ഇന്ന് പിണങ്ങോട്: പിണങ്ങോട് ഐഡിയൽ കോളജിലേക്കുള്ള പ്ലസ് വൺ (കോമേഴ്സ്, ഹ്യുമാനിറ്റീസ്) ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ഇൻറർവ്യൂ വ്യാഴാഴ്ച നടക്കും. മജ്ലിസ് എജുക്കേഷൻ ബോർഡി​െൻറ ഇസ്ലാമിക് ഹയർ സെക്കൻഡറി കോഴ്സ് പ്രകാരമുള്ള ഇസ്ലാമിക വിഷയങ്ങളും കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി ബോർഡ് ൈപ്രവറ്റ് രജിസ്േട്രഷൻ പ്രകാരമുള്ള പ്ലസ് ടു വിഷയങ്ങളും സമന്വയിപ്പിച്ച പ്രത്യേക പാഠ്യപദ്ധതിയാണ് സ്ഥാപനം ഓഫർ ചെയ്യുന്നത്. ആൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. അഡ്മിഷൻ ആഗ്രഹിക്കുന്നവർ രാവിലെ 10 മുതൽ രണ്ടു മണി വരെ നടക്കുന്ന പ്രവേശന പരീക്ഷയിലും അഭിമുഖത്തിലും രേഖകൾ സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9446162491. മലബാർ ചക്കമഹോത്സവം തുടങ്ങി കൽപറ്റ: മലബാർ ജാക്ക്ഫ്രൂട്ട് ഡെവലപ്മ​െൻറ് സൊസൈറ്റിയുടെയും വിവിധ ഉൽപാദക കമ്പനികളുടെയും ആഭിമുഖ്യത്തിൽ നബാർഡി​െൻറ സഹകരണത്തോടെ നടത്തുന്ന അഞ്ചു ദിവസത്തെ മലബാർ ചക്കമഹോത്സവം കൽപറ്റ പുതിയ ബസ്സ്റ്റാൻഡിനുള്ളിലെ മലബാർ അഗ്രിഫെസ്റ്റിൽ ആരംഭിച്ചു. 28 വരെയാണ് ചക്കമഹോത്സവം. ജാക്ക്ഫ്രൂട്ട് ഡെവലപ്മ​െൻറ് സൊസൈറ്റി പ്രസിഡൻറ് മൈക്കിളി​െൻറ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് കൽപറ്റയിലെ മുണ്ടേരി, പിണങ്ങോട്, മണിയങ്കോട്, മരവയൽ എന്നിവിടങ്ങളിൽനിന്നുള്ള ഫാർമേഴ്സ് ക്ലബുകളായ നന്മ, സാന്ത്വനം, പനസ, സമൃദ്ധി എന്നിവയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ചക്കയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രദർശനവും നടന്നു. ജില്ലയിലെ ആദ്യത്തെ കാർഷികോൽപാദക കമ്പനിയായ വേഫാം വയനാടിൽ ഓഹരി ഉടമകളായ 107 വനിത കർഷകർ ചേർന്നാണ് പനസ ഗ്രൂപ് എന്ന പേരിൽ ചക്ക ഉൽപന്നങ്ങൾ ഉണ്ടാക്കുന്നത്. ജാക്ക്ഫ്രൂട്ട് പ്രമോഷൻ ഡെവലപ്മ​െൻറ് സൊസൈറ്റി സ്ഥാപക പ്രസിഡൻറ് മൈക്കിൾ മുള്ളൻകൊല്ലി അധ്യക്ഷത വഹിച്ചു. wedwdl26 wedwdl27 കൽപറ്റ പുതിയ ബസ്സ്റ്റാൻഡിനുള്ളിലെ മലബാർ അഗ്രിഫെസ്റ്റിലെ മലബാർ ചക്കമഹോത്സവം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.