സ്​​ഥ​ല​മു​ട​മ​യു​ടെ പി​ടി​വാ​ശി: വോ​ൾ​േ​ട്ട​ജ്​ പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​ര​മി​ല്ലാ​തെ ജ​ന​ങ്ങ​ൾ

പന്തീരാങ്കാവ്: സ്വകാര്യ സ്ഥലമുടമയുടെ പിടിവാശി നാടിെൻറ വൈദ്യുതി വോൾേട്ടജ് ക്ഷാമം പരിഹരിക്കുന്നതിന് തിരിച്ചടിയാവുന്നു. പെരുമണ്ണ പുറ്റേക്കടവിൽ കെ.എസ്.ഇ.ബി പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോർമറാണ് സമീപത്തെ സ്ഥലമുടമയുടെ പിടിവാശി കാരണം കമീഷൻ ചെയ്യാനാവാത്തത്. പുറ്റേക്കടവ്, കുഴിമ്പാട്ടിൽ ഭാഗങ്ങളിലെ 300ഒാളം വീടുകളിലെ രൂക്ഷ വോൾേട്ടജുക്ഷാമത്തിന് പരിഹാരമായാണ് ഇവിടെ ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. പുതിയ വൈദ്യുതിലൈൻ സ്ഥാപിക്കാൻ നിരവധി പുരയിടങ്ങളിലെ തെങ്ങും കവുങ്ങുമടക്കം കായ്ഫലമുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ വീട്ടുകാരും വെള്ളായിക്കോട് ജുമാമസ്ജിദ് കമ്മിറ്റി അടക്കമുള്ളവരും തയാറായി. പുറ്റേക്കടവിൽ ചാലിയാറിനുസമീപം ട്രാൻസ്ഫോർമർ സ്ഥാപിച്ച് കമീഷൻ ചെയ്യുന്നതിനുമുമ്പാണ് സമീപത്തെ സ്ഥലമുടമ പരാതിയുമായി കെ.എസ്.ഇ.ബിയെ സമീപിച്ചത്. ട്രാൻസ്ഫോർമറിന് ഭീഷണിയാവാനിടയുള്ള രണ്ട് തെങ്ങുകൾ മുറിച്ചുമാറ്റാനും സ്റ്റേവയർ സ്ഥാപിക്കാനുമുള്ള സമ്മതമാണ് സ്ഥലമുടമ നിഷേധിച്ചത്. 20,000ത്തോളം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടും സ്ഥലമുടമ എതിരുനിൽക്കുകയായിരുന്നു. 2012ൽ നാട്ടുകാരുടെ പരാതിയെ തുടർന്നാണ് അഞ്ചുവർഷത്തിനുശേഷം ഇവിടെ ട്രാൻസ്ഫോർമർ വരുന്നത്. കേന്ദ്രസർക്കാറിെൻറ ഫണ്ടുപയോഗിച്ച് ഏഴ് ലക്ഷത്തോളം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്. സമീപത്തെ കുടിവെള്ള പദ്ധതികൾക്കടക്കം ഉപകാരപ്പെടുന്നതാണ് ട്രാൻസ്ഫോർമർ. അതിനിടെ, പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നില്ലെന്നാരോപിച്ച് ആക്ഷൻ കമ്മിറ്റി പ്രവർത്തകർ പെരുമണ്ണ കെ.എസ്.ഇ.ബി സെക്ഷൻ അസി. എൻജിനീയറെ ഉപരോധിച്ചു. വിഷയത്തിൽ തുടർനടപടികളെടുത്തശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.